Keralam

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്  നാച്ചുറൽ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം […]

Automobiles

ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ ലോഞ്ച് ചെയ്ത് സുസുക്കി

ജിംനിയുടെ ഏറ്റവും പുതിയ ഹെറിറ്റേജ് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിച്ച് സുസുക്കി. ഹെറിറ്റേജ് എഡിഷന്റെ 500 യൂണിറ്റ് മാത്രമായിരിക്കും സുസുക്കി പുറത്തിറക്കുക. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള അഞ്ചു ഡോർ വേർഷന്‍ തന്നെയാണ് ഓസ്ട്രേലിയയിലും ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ആദ്യമായല്ല ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ സുസുക്കി പുറത്തിറക്കുന്നത്. 2023ല്‍ മൂന്ന് ഡോർ ജിംനിയുടെ […]

Health

കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് വെസ്റ്റ് നൈൽ മരണം. തിങ്കളാഴ്ച മരിച്ച പതിമൂന്ന്കാരിക്ക് വെസ്റ്റ് നൈൽ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം വെസ്റ്റ് നൈൽ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് […]

Sports

വരുമാനത്തില്‍ വീണ്ടും റൊണാള്‍ഡോ ഒന്നാമന്‍; സമ്പാദിക്കുന്നത് മെസ്സിയേക്കാള്‍ ഇരട്ടി

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രമുഖ ബിസിനസ് മാസികയായ ഫോര്‍ബ്‌സ് പുറത്തുവിട്ട പട്ടികയിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. ഇത് നാലാം തവണയാണ് താരത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായികതാരങ്ങളുടെ ഏറ്റവും പുതിയ പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം […]

Movies

മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം; നടപടികള്‍ക്ക് ഒരുമാസത്തെ സ്റ്റേ

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരായ വഞ്ചനാകേസിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ. മജിസ്‌ട്രേറ്റ് കോടതിയുടെ തുടര്‍ നടപടികള്‍ക്കാണ് ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിര്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് സ്റ്റേ. മുൻപ് നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും […]

Keralam

ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ: സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സിപിഐഎം ശ്രമിച്ചത്. എന്നാൽ ബിജെപിയായിരുന്നു അന്ന് പ്രതിപക്ഷത്തിൻ്റെ ധർമ്മം നിറവേറ്റിയത്. […]

Keralam

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍. തീരത്തെ കരിമണൽ നീക്കാൻ ഐആർഇ ഉപകരാർ കൂടി നൽകുന്നതോടെ ഇത് സ്വകാര്യ കരിമണൽ കമ്പനികൾക്ക് സഹായകരമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. ജലവിഭവ വകുപ്പാണ്1954 മുതൽ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന്റെ ചുമതല വഹിച്ചിരുന്നത്. കുട്ടനാട്ടിൽ പ്രളയകാലത്തുണ്ടാകുന്ന ജലം ഒഴുക്കികളയുന്നതിനു വേണ്ടിയാണ് തോട്ടപ്പള്ളി […]

Keralam

ജോൺ മുണ്ടക്കയം പറഞ്ഞത് തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റ്, കാര്യങ്ങൾ ചെറിയാൻ ഫിലിപ്പിനറിയാം; വെളിപ്പെടുത്തൽ തള്ളി ജോൺ ബ്രിട്ടാസ്

സോളാർ സമരവുമായി ബന്ധപ്പെട്ട ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ്. ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീർപ്പിനായി വിളിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം കാണാൻ പോയിരുന്നു. താൻ പോയത് മധ്യമപ്രവർത്തകനായല്ല. സിപിഐഎമ്മിന്റെ ഭാഗമായാണ്. […]

India

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ട്ടമായി; വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ: ഫിസിയോതെറാപ്പി വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട ദുഃഖത്തിലാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ ജെ ജെ നഗറിലെ മുനുസ്വാമിയുടെ മകന്‍ ധനുഷ്‌കുമാറി (23) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ ഫിസിയോതെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ധനുഷ്‌കുമാര്‍. നിത്യവും […]

Keralam

കാടിറങ്ങുന്ന വന്യമൃഗങ്ങളെ മുന്‍കൂട്ടി അറിയാന്‍ എഐ; ആദ്യഘട്ട പരീക്ഷണം വിജയകരം

പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃ​ഗങ്ങളുടെ സഞ്ചാരപാതകൾ മുന്‍കൂട്ടി അറിയാനും നടപടികൾ സ്വീകരിക്കുന്നതിനുമായി എഐ ക്യാമറകൾ സ്ഥാപിക്കുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാ​ഗത്ത് വനമേഖലയിൽ നടന്നു. പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമായിരുന്നെന്നും അധികൃതർ […]