Keralam

പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറി രക്ഷപ്പെട്ടു

കുഴല്‍മന്നം: പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. കുഴല്‍മന്ദം കുത്തനൂര്‍ സ്വദേശി അമ്മിണിയമ്മയുടെ (79) മൂന്നു പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. അമ്മിണിയമ്മ റോഡരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഇറങ്ങി […]

Keralam

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി

സംസ്ഥാനത്ത് വരള്‍ച്ച മൂലം 275 കോടിയുടെ കൃഷി നാശം. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഫെബ്രുവരി ഒന്നു മുതല്‍ മേയ് 15 വരെയുള്ള കണക്കാണിത്. 51,347 കര്‍ഷകരുടെ 20,116.19 ഹെക്ടറിലെ കൃഷിക്കാണ് നാശം സംഭവിച്ചത്. ഇടുക്കിയിലാണ് കൃഷി നാശം കൂടുതല്‍, 147.18 കോടി. ഇവിടെ 29,330 കര്‍ഷകരുടെ 11,896 ഹെക്ടറിലെ […]

Keralam

നാലാം ലോക കേരള സഭ സംഘടിപ്പിക്കാനൊരുങ്ങി കേരള സർക്കാർ; രണ്ട് കോടി അനുവദിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. സഭ നടത്തിപ്പിന് രണ്ട് കോടി അനുവദിച്ചുള്ള ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങി. നാലാമത് ലോക കേരള സഭ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമാവും നടക്കുക. നിയമസഭയിലെ മുഴുവൻ അംഗങ്ങളും ലോക്സഭയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന എംപിമാരും കേരളത്തിനകത്തും […]

Keralam

കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം’; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ളിൽ അനുവദനീയമായ അൽക്കഹോളിന്റെ അളവ് വർധിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. നിലവിൽ 8.13 ശതമാനമാണ് കള്ളിൽ അനുവദനീയമായ ആൽക്കഹോളിന്റെ അളവ്. ഇത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോമളൻ എന്ന വ്യക്തി സംസ്ഥാന സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് […]

No Picture
District News

പിറവം കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ സ്‌ക്വാഡ് പരിശോധന നടത്തി

പിറവം: അപകടം ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി പിറവം കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ സ്‌ക്വാഡ് പരിശോധന നടത്തി. പുലർച്ചെ സർവീസുകൾ ആരംഭിക്കുന്ന സമയത്ത് എറണാകുളത്ത് നിന്ന് രണ്ട് ഇൻസ്‌പെക്ടർമാരടങ്ങുന്ന സ്‌ക്വാഡ് പരിശോധനയ്ക്കെത്തുകയായിരുന്നു. ജോലിക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രത്തലൈസറുമായെത്തിയ സംഘം വന്നപാടെ പരിശോധന തുടങ്ങി. ഒരു ജീവനക്കാരൻ മദ്യപിച്ചതിന് കുടുങ്ങുകയും ചെയ്തു. […]

District News

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു ; ജോൺ മുണ്ടക്കയം

കോട്ടയം: എൽഡിഎഫിൻ്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് വെളിപ്പെടുത്തൽ. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നും വെളിപ്പെടുത്തൽ. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ. […]

Keralam

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, […]

Gadgets

റിയല്‍മി മുതല്‍ വണ്‍പ്ലസ് വരെ; വിപണി കീഴടക്കി 20,000 രൂപയില്‍ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകള്‍

2024 പകുതി പിന്നിടുമ്പോള്‍ റിയല്‍മി, വണ്‍പ്ലസ്, ഷവോമി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ബഡ്ജറ്റ് ഫോണുകള്‍ വിപണി കീഴടക്കിയിട്ടുണ്ട്. 20,000ല്‍ താഴെ വിലവരുന്നതും എന്നാല്‍ സവിശേഷതകളില്‍ ഒട്ടും വിട്ടുവീഴ്ച വരുത്താത്തവയാണ് ഇവയില്‍ കൂടുതലും. ഫിംഗർപ്രിന്റ് സെന്‍സർ, പവർഫുള്‍ പ്രൊസസർ, മികച്ച ക്യാമറ എന്നിവയാണ് ആകർഷകമായ ഫീച്ചറുകള്‍. 20,000 രൂപയില്‍ താഴെ […]

World

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ജീവിതം അവസാനിപ്പിക്കാൻ അനുമതി: പ്രതിഷേധം

ആംസ്റ്റർഡാം: മാനസിക ബുദ്ധിമുട്ടുകൾ അലട്ടുന്ന 29കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്. വിഷാദ രോ​ഗത്തിൽ വലയുന്ന സോറയ ടെര്‍ ബീക്ക് എന്ന യുവതിക്കാണ് ജീവിതം അവസാനിപ്പിക്കാൻ അനുമതി ലഭിച്ചത്. വരുന്ന ആഴ്ചകളിൽ ജീവനൊടുക്കുമെന്ന് യുവതി അറിയിച്ചു. അതിനിടെ തീരുമാനത്തിനെതിരെ രൂക്ഷമായ എതിർപ്പാണ് ഉയരുന്നത്. ദയാവധം തടയണമെന്നും മരിക്കാനുള്ള തീരുമാനത്തിൽ […]

Keralam

റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം:കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മാറ്റിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം ഇന്നു മുതൽ പുന:സ്ഥാപിച്ചു. രാവിലെ 8 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.