Sports

രണ്ടു ലോകകപ്പ് ടീമുകളുടെ സ്‌പോണ്‍സറായി നന്ദിനി; ആഗോള ബ്രാന്‍ഡിങ് ലക്ഷ്യം

ബംഗളൂരു: ടി 20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കര്‍ണാടകയിലെ സഹകരണ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആണ് നന്ദിനി. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, യുഎസ്എ, […]

Health

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയതില്‍ നടപടി. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് […]

India

ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല’; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ ഒരു അസാധാരണ പരിഗണനയും നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി. വിധിയിന്മേലുള്ള വിമര്‍ശനങ്ങളും വിശകലനങ്ങളു സ്വാഗതം ചെയ്യുന്നെന്നും ഇഡി അറസ്റ്റിന് എതിരായ കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന കൂട്ടിച്ചേര്‍ത്തു. ”നിങ്ങള്‍ക്ക് വ്യത്യസ്തമായ വീക്ഷണങ്ങളുണ്ടാകും. ഞങ്ങള്‍ക്ക് […]

Keralam

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

തിരുവനന്തപുരം: തിരുവനന്തുപുരം നഗരത്തില്‍ ശക്തമായ മഴ. മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും മഴ തോര്‍ന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തില്‍ മഴ പെയ്തത്. തമ്പാനൂര്‍ ജങ്ഷനിലും ബേക്കറി ജങ്ഷന്‍ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി. മഴയെ തുടര്‍ന്ന് […]

Health

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുരുതര ചികിത്സാ പിഴവാണുണ്ടായിരിക്കുന്നതെന്നും ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം? കാലങ്ങള്‍ കൊണ്ട് […]

Health

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഗൗരവതരമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൈവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം സംസ്ഥാനത്തിന് നാണക്കേടാണ്. ആരോഗ്യമേഖലയെ കുത്തഴിഞ്ഞ നിലയിലാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. കുഞ്ഞിന് അര്‍ഹമായ […]

Movies

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണം

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ഇതോടെ വിമർശകർക്ക് വീണ്ടുമൊരു ശക്തമായ മറുപടിയും ഈ വർഷത്തെ വിജയങ്ങൾക്ക് ഒരു തുടർച്ചയുമാണ് താരം നൽകിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. […]

Health

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു വയസുകാരി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ […]

India

നിങ്ങളുടെ പിന്‍ നമ്പര്‍ ഇതാണോ? എങ്കില്‍ ഉടനെ മാറ്റിക്കോളൂ

രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ന്റെ ആദ്യ മാസങ്ങളില്‍ തന്നെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവുണ്ടിട്ടുണ്ട്. രാജ്യത്ത് തട്ടിപ്പുക്കാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലെയും നെറ്റ്‌വര്‍ക്കുകളിലെയും വീക്ക് പോയന്റുകള്‍ കണ്ടെത്തിയാണ് പലപ്പോഴും തട്ടിപ്പുകള്‍ […]

Local

അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം; പഞ്ചായത്ത് സെക്രട്ടറി

കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥർക്ക് തന്നെ ആയിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മിനി മാത്യൂ  അറിയിച്ചു.