Keralam

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര യാത്രക്കാരന്‍ മരിച്ചു

പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ പോകുന്നിനിടെ ആയിരുന്നു അപകടം. റോഡരികില്‍ ജല അതോറിറ്റി കുഴിച്ച കുഴിയില്‍പ്പെട്ട് തെറിച്ചുവീണാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ […]

India

കെജ്‍രിവാളിൻ്റെ പ്രസംഗം ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടിയെന്ന് ഇഡി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാളിന്‌റ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ്(ഇഡി) ഉന്നയിച്ച ആരോപണത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച് കോടതി. അദ്ദേഹത്തിന്‌റെ പരാമര്‍ശങ്ങള്‍ ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടി’യാണെന്നായിരുന്നു ഇഡി കോടതിയില്‍ പറഞ്ഞത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ […]

Keralam

മൂവാറ്റുപുഴയിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

എറണാകുളം: മൂവാറ്റുപുഴ വാളകം കുന്നയ്ക്കാലിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദു (21) ആണ് മരിച്ചത്. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം തനിയെ നീങ്ങിയാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നന്ദു താഴെ വീണു. വാഹനത്തിന്റെ അടിയിൽപെട്ട നന്ദുവിന്റെ ദേഹത്തുകൂടി ട്രാവലർ […]

Keralam

തെറ്റ് സമ്മതിച്ച് ഡോക്ടർ; മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറിയത് തൻ്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ. ഇക്കാര്യം വ്യക്തമാക്കി സൂപ്രണ്ടിന് ഡോക്ടർ നോട്ട് എഴുതി. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർ സൂപ്രണ്ടിന് എഴുതി നൽകി. നാല് വയസ്സുകാരിയുടെ ആറാം വിരൽ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് […]

District News

138-മത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന് കുറുമ്പനാടം സെന്റ് ആൻറണീസ് ഫൊറോനാ പള്ളിയിൽ

നൂറ്റിമുപ്പത്തെട്ടാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 2024 മെയ് 20 തിങ്കൾ രാവിലെ 9.30 മുതൽ 1.30 വരെ കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിലെ മാർ ജോസഫ് പവ്വത്തിൽ നഗറിൽ നടക്കും. കുറുമ്പനാടം ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ അഞ്ചു ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എൺപതിനായിരം കുടുംബങ്ങളിലെ […]

Keralam

ഓഹരി വ്യാപാര തട്ടിപ്പ്; മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി: ഓഹരി വ്യാപാരത്തിലൂടെ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു. കാക്കനാട്ടെ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഫിന്‍സെര്‍വിന്റെ 30.41 കോടി […]

District News

കോട്ടയത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: നെച്ചിപ്പുഴൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചക്കാങ്കല്‍ അമല്‍ നാരായണന്‍ (26) ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. മെയ് നാലിന് തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോൾ വൈകിട്ട് 7.30-ന് ആയിരുന്നു […]

Sports

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം.  ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണ് മത്സരം. 39 വയസ്സുകാരനായ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ താരമാണ്. ഇന്ത്യക്കായി 145 മത്സരങ്ങൾ […]

Keralam

ആലപ്പുഴയിലും പത്തനംതിട്ടയിലും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് താറാവുകൾ ചത്തു വീഴുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ പത്തനംതിട്ട കലക്ടർ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. […]

Keralam

വി ഡി സതീശന് എതിരായ പുനർജനിക്കേസ്; അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. പരാതിക്കാരൻ ജയ്സൺ പാനിക്കുളങ്ങരയുടെ മൊഴിയെടുത്തു. കേസിൽ കൂടുതൽ തെളിവുകൾ ഇ ഡിക്ക് കൈമാറിയതായി പരാതിക്കാരൻ. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ […]