Keralam

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്: വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി

പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കും. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി […]

Uncategorized

ഭ്രൂണത്തിനും മൗലികാവകാശമുണ്ട്’; ഏഴ് മാസമായ ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഭ്രൂണത്തിനും മൗലികാവകാശമുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഏഴുമാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന അവിവാഹിതയായ 20കാരിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിനുള്ള ആവശ്യം അനുവദിക്കാതിരുന്ന ദില്ലി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് […]

Keralam

ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം അവസാനിപ്പിച്ചു. ഗതാ​ഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തിൽ നിന്ന് 18 ആക്കി. സർക്കുലർ പിൻവലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ […]

India

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പതിനാല് പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൗരത്വത്തിനായി അപേക്ഷിക്കുന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയായിരുന്നു അപേക്ഷ പരിഗണിച്ചത്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 300 പേര്‍ക്ക് സിഎഎ നിയമപ്രകാരം പൗരത്വം അനുവദിച്ചെന്നും സിഎഎ […]

District News

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജി തീരുമാനം പിന്‍വലിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നായിരുന്നു രാജി തീരുമാനം. പാര്‍ട്ടിയും മുന്നണിയും പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് പിന്‍മാറ്റം. ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പാര്‍ട്ടിക്കും മുന്നണിക്കും താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ബോധ്യപ്പെട്ടെന്നും […]

No Picture
Keralam

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സ് അപകടം; നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പിള്ളി‍ കണമലയിൽ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സ് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരൻ പ്രവീൺ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവില്വാമല സ്വ​ദേശികളാണ് അപകടത്തിൽ പെട്ടത്. മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ ആണ് അപകടം സംഭവിച്ചത്. പതിവായി അപകടം […]

Health

തലച്ചോർ കാർന്നുതിന്നുന്ന അമീബിയ ബാധിച്ചു അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മലപ്പുറം മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്. കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. മേയ്‌ പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു […]

Keralam

നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികൾ

നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികൾ. രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ സുഭാഷ് കല്പത്തി പറഞ്ഞു. രാത്രി 10.30കഴിഞ്ഞ് കല്പാത്തിയിലെത്തിയ ചലചിത്രതാരം വിനായകന് […]

Keralam

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം; സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലറിനെതിരെയുള്ള കേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കവേയാണ് തീരുമാനം. നേരത്തെ സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രൈബ്യൂണല്‍ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ […]

India

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. […]