Keralam

ആരാധനകളെ അപഹസിക്കുന്നത് അപലപനീയം: എസ്‌കെഎസ്എസ്എഫ്

കോഴിക്കോട്: കോഴിക്കോട് വെച്ച് സംഘടിപ്പിക്കപ്പെട്ട പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി കൂടിയായ മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. നിസ്‌കാരം സമയനിഷ്ഠ പാലിച്ചുകൊണ്ട് […]

India

വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന്‌ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കുകയായിരുന്നു. […]

Keralam

വയനാട്ടിൽ കർഷകരുടെ 800 ലധികം വാഴകൾ സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞു

വയനാട് : പടിഞ്ഞാറത്തറ പതിനാറാംമൈലിൽ കർഷകരുടെ വാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ. 800 ലധികം വാഴകളാണ് സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞത്. ജോർജ്ജ് ചാക്കാലക്കൽ, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കൽ എന്നിവർ ചേർന്നാണ് വാഴ കൃഷി ചെയ്തത്. ഇവരുടെ തോട്ടത്തിലെ എണ്ണൂറോളം വാഴകൾ ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുകയാണ്. മൂർച്ചയേറിയ […]

Keralam

മന്ത്രിസഭാ യോഗം നാളെ; മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും

നാളെ മന്ത്രിസഭാ യോഗം ചേരും. രാവിലെ 9.30 ക്ക് ഓൺലൈൻ വഴി യോഗം. മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്ന് ഓൺ ലൈൻ വഴി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ വിദേശ യാത്ര കാരണം കഴിഞ്ഞ ആഴ്ച ക്യാബിനറ്റ് ചേർന്നിരുന്നില്ല. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ […]

Sports

വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ് ഒരുക്കി ഒറ്റപ്പാലം സ്വദേശി സുജിത്

പാലക്കാട് : ഒറ്റപ്പാലം സ്വദേശി സുജിത് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയിൽ വൈറൽ. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. ചിത്രത്തിന് പിറകെ ‘ആവേശം’ സിനിമയുടെ പാട്ടും. പോസ്റ്റ് കാണാം. ചിത്രമൊരുക്കുന്ന വിഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും […]

Keralam

മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് കേസ് എടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് കേസ് എടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതിയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ വലിയതുറ  പോലീസാണ് കേസെടുത്തത്. എന്നാൽ അപേക്ഷകർ ആരും എത്താത്തതിനെ തുടർന്ന് മുട്ടത്തറ ഗ്രൗണ്ടിൽ വീണ്ടും ഡ്രൈവിങ് […]

Keralam

സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം; പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും കേസ് എടുത്ത് പൊലീസ്. പൂക്കോട്ടുപാടം പോലീസാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്ത്. 304 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. […]

Keralam

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിൽ പ്രതിഷേധവുമായി സാദിഖലി തങ്ങള്‍

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിൽ പ്രതിഷേധവുമായി സാദിഖലി തങ്ങള്‍. സീറ്റ് വർധിപ്പിക്കലല്ല,പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. 40000 ത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാർ ജില്ലകളിലാകെയുള്ളത്. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ […]

Keralam

ഈ വർഷത്തെ ഹജ്ജ് യാത്രയുടെ വിമാനം മേയ് 26ന്

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ക്യാമ്പ് ഒരുക്കുന്നത്. മേയ് […]

Business

സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022- 23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്, 2022-23 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് വില്‍പന നടത്തുന്ന മദ്യങ്ങളില്‍ […]