Keralam

പൊന്നാനി ബോട്ട് അപകടം: കപ്പലിൽ പോലീസ് പരിശോധന, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: മീൻപിടുത്ത ബോട്ടിൽ ഇടിച്ച ചരക്കു കപ്പലിൽ പൊലീസ് പരിശോധന. പൊന്നാനിയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കപ്പലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ എത്തിച്ച കപ്പലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഫോറൻസിക് സംഘം കപ്പൽ പരിശോധിച്ചു. കപ്പലിലെ വോയേജ് ഡാറ്റാ റെക്കോർഡർ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് കോസ്റ്റൽ പൊലീസ് […]

Keralam

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ, പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എം എം മണി

ഇടുക്കി : നെടുങ്കണ്ടത്ത് ജപ്‌തി നപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവം. പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം എം മണി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരും കൃത്യവിലോപം കാട്ടിയെന്ന് എം എം മണി വിമർശിച്ചു. അതേസമയം ജപ്‌തി നടപടികൾക്കിടയിൽ വീട്ടമ്മ തീകൊളുത്തി […]

Keralam

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുമായി ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ല; കെപിസിസി അന്വേഷണസമിതി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുമായി നേതാക്കൾ ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അന്വേഷണ സമിതി അംഗം പി എം നിയാസ്. ഏത് പാർട്ടി നേതാവാണെങ്കിലും പ്രതികളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നും പി എം നിയാസ് പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ പരസ്യ ആരോപണം […]

India

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. എല്‍ടിടിഇ സംഘടന രാജ്യത്ത് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. എല്‍ടിടിഇയുടെ തുടര്‍ച്ചയായ അക്രമവും വിനാശകരമായ പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ അഖണ്ഡതയ്ക്കും […]

No Picture
Health

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും […]

No Picture
Keralam

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു; 2 ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി. ഇടിമിന്നലോട് കൂടി പരക്കെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ […]

Keralam

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ 15 പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ പ്രത്യേകം ഉപഹര്‍ജികള്‍ അംഗീകരിച്ചാണ് അവധിക്കാല ബെഞ്ചിന്റെ നടപടി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 15 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി. […]

Keralam

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു. 25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎം വിട്ടു. സിപിഐഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഐഎം പിന്തുണയോടെയായിരുന്നു […]

India

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

ഭീമാ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി വിചാരണത്തടവിൽ കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ എൻഐഎയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, […]

India

വാരാണസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി നരേന്ദ്രമോദി ; നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഇതിനിടെ വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചുവെന്നും റായ്ബറേലിയിൽ പോലും കോൺഗ്രസ് തോൽക്കുമെന്നും അദ്ദേഹം […]