Keralam

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ; പേവിഷ ബാധയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭ കോമ്പൗണ്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷബാധയുണ്ടോ എന്നറിയാന്‍ തൃശൂര്‍ വെറ്ററിനറി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, […]

Keralam

കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പോലീസ്  പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും […]

Keralam

വടകരയിൽ സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ ; സിപിഐഎം

കോഴിക്കോട്: വടകരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗം നടത്താൻ തയ്യാറായി സിപിഐഎമ്മും. മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. വടകരയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ  ആവശ്യപ്പെട്ടിരുന്നു.  കുഞ്ഞാലിക്കുട്ടിയുമായി സിപിഐഎം സംസാരിച്ചു. സർവകക്ഷി യോഗം വിളിക്കണമെന്ന് […]

Keralam

കഴക്കൂട്ടം ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയവരുടെ കാർ കത്തിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് കാർ കത്തിച്ചതായി പരാതി. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയവരുടെ കാറാണ് കത്തിയത്. ഇന്നലെ ഉത്സവത്തിരക്കിനിടെ അപകടകരമായി കാറോടിച്ചതിന് കാറിൽ സഞ്ചരിച്ചവരും പ്രദേശ വാസികളും തർക്കമുണ്ടായിരുന്നു. തർക്കം സംഘർഷത്തിൽ കലാശിച്ചു. പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.  ശേഷം ക്ഷേത്രത്തിനു സമീപം കാർ പാർക്ക് ചെയ്തു. പാർക്ക് […]

Uncategorized

തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് ജർമനിയിൽ അവസരം

ന്യൂഡല്‍ഹി:ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ് മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജര്‍മനിയിലേക്ക് തൊഴില്‍ നൈപുണ്യമുളളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ജര്‍മനിയിലെ താമസവും ജോലിയും സംബന്ധിച്ചുള്ള സെഷനുകള്‍ ജര്‍മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊറെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ ഈ മാസം […]

World

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇസ്രയേൽ- ഇറാൻ സംഘർഷം ശക്തമായിരിക്കെ കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ ഉപദേശകൻ കമൽ ഖരാസി. ഇറാന്റെ നിലനിൽപ്പിനെ ബാധിക്കുമെങ്കിൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്താൻ രാജ്യം മടിക്കില്ലെന്നാണ് ഖരാസി മുന്നറിയിപ്പ് നൽകിയത്. ‘ആണവായുധം നിർമ്മിക്കാനുള്ള ആലോചന ഞങ്ങൾക്കില്ല. പക്ഷേ ഇറാന്റെ […]

India

ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അമരാവതി: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.  നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി മരിച്ചു. നടിയുടെ വിയോ​ഗ […]

Keralam

പാലക്കാട് മൂന്ന് വയസ്സുകാരി പനി ബാ​ധിച്ച് കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു.അമ്പലപ്പാറ കോളനിയിലെ കുമാരന്റെയും സിന്ധുവിന്റെയും മകൾ ചിന്നുവാണ് മരിച്ചത്. ശനിയാഴ്‌ചയാണ് കുട്ടിക്കു പനി തുടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് […]

India

ഡൽഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖലിസ്ഥാൻ ചുവരെഴുത്ത്

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള വിമർശനങ്ങളും ചുവരെഴുത്തിലുണ്ട്. കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തെ മെട്രോ തൂണുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ചുവരെഴുത്തുകൾ […]

Keralam

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനാണ് സാധ്യത. അതേസമയം, അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ […]