Keralam

കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും താനും തമ്മിലുള്ള തര്‍ക്കത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദുവിന്റെ ആരോപണം. മെമ്മറി കാര്‍ഡ് താന്‍ എടുത്തുവെന്നാക്കി തീര്‍ക്കാന്‍ പോലീസ് ശ്രമം നടക്കുന്നുവെന്നും യദു ആരോപിച്ചു. തെറ്റ് എന്റെ ഭാഗത്താണെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കം. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എന്താണ് […]

Sports

അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്, അതില്‍ വിശ്വസിക്കുന്നുമുണ്ട്; പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച് ഗില്‍

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും പത്ത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് […]

Technology

മോണിറ്റൈസേഷൻ എത്തുന്നു; ഇനി എക്സ് വഴിയും പണമുണ്ടാക്കാം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ മോണിറ്റൈസേഷൻ എത്തിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്ക്. ഇതോടെ യൂട്യൂബിനെ പോലെ എക്സിൽ പോസ്റ്റ് ചെയ്യുന്നത് വീഡിയോ വഴി ഉപഭോക്താക്കൾക്ക് വരുമാനമുണ്ടാക്കാൻ കഴിയും. എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്യുന്നത് വഴിയായിരിക്കും ഉപഭോക്താക്കൾക്ക് പണമുണ്ടാക്കാൻ കഴിയുക. കൂടാതെ പോഡോകാസ്റ്റുകൾക്കും മോണിറ്റൈസേഷൻ ഏർപ്പെടുത്തും. സിനിമകൾ പൂർണമായി പോസ്റ്റ് […]

Keralam

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല,രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ട്. മുഖ്യമന്ത്രി മുമ്പ് വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചിട്ടില്ലെന്ന് […]

Technology

എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്

നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) എന്ന പുതിയ സാങ്കേതികവിദ്യ വളരെ പെട്ടെന്നാണ് ലോകം കീഴടക്കിയത്. ഇപ്പോൾ എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തൊഴിലുടമകള്‍ എ ഐ നൈപുണ്യമില്ലാത്ത ആളുകളെ ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റിൻ്റെയും ലിങ്ക്ഡ്ഇന്നിൻ്റെയും […]

Movies

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ ‘ഗുരുവായൂരമ്പല നടയിൽ’ റിലീസിന് ഒരുങ്ങുകയാണ്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ ‘ഗുരുവായൂരമ്പല നടയിൽ’ റിലീസിന് ഒരുങ്ങുകയാണ്. ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ഒരു ചിരി വിരുന്ന് ഉറപ്പ് നൽകുന്നതിനാൽ തന്നെ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയുമാണ്. സിനിമയുടെ റൺ ടൈമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. യു സർട്ടിഫിക്കറ്റ് ലഭിച്ച […]

India

ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പോലീസ്  കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് […]

Keralam

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍

കൊച്ചി: അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കുടുംബ സമേതം മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. കിടപ്പുരോഗിയായ പിതാവ് ഷണ്മുഖനെ മകന്‍ അജിത്തും കുടുംബവും വാടക വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്‍മുഖന്‍ അവശനിലയിലായിരുന്നു. വാടക വീടിന്റെ ഉടമയാണ് നിലവില്‍ വൃദ്ധന് ഭക്ഷണവും വെള്ളവും നല്‍കുന്നത്. […]

Food

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് അകാലമരണത്തിന് ഇടയാക്കുമെന്ന് പഠനം

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് അകാലമരണത്തിന് ഇടയാക്കുമെന്ന് ഹാർവാർഡ് സർവകലാശാല പഠനം. മുപ്പത് വർഷമെടുത്ത്, 1,14,000 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. റെഡി ടു ഈറ്റ് വിഭാഗത്തിലുള്ള മാംസാഹാരങ്ങൾ, സീഫുഡ് അധിഷ്ഠിത ഉത്പന്നങ്ങൾ, മധുര പാനീയങ്ങൾ, പാലുത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങൾ, അമിതമായി സംസ്കരിച്ച പ്രഭാതഭക്ഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മരണസാധ്യത […]

No Picture
India

തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയത്തില്‍ മാറ്റം

കൊച്ചി: തിരുവനന്തപുരം -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ (20632) സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജംഗ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. എറണാകുളം ജംഗ്ഷനില്‍ നിലവില്‍ […]