Sports

ഒടുവിൽ എന്റെ പേര് വിളിച്ചിരിക്കുന്നു; ഖലീൽ അഹമ്മദ്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് ഖലീൽ അഹമ്മദ്. അഞ്ച് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഖലീൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. റിസർവ് നിരയിലാണ് താരത്തിന്റെ സ്ഥാനം. പിന്നാലെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതിൽ പ്രതികരണവുമായി ഖലീൽ രം​ഗത്തെത്തി. ഐപിഎല്ലിന് മുമ്പുള്ള കുറച്ച് മാസങ്ങളിൽ തന്റെ […]

Keralam

സസ്പെൻഷനിലായിരുന്ന പി വിജയന് പോലീസ് അക്കാദമി ഡയറക്ടറായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഷൻ നേരിട്ട ഐജി പി വിജയൻ ഐപിഎസിന് എഡിജിപിയായി സ്ഥാനക്കയറ്റം. വിജയനെ പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. അഞ്ചു മാസം നീണ്ട സസ്പെൻഷൻ കഴിഞ്ഞ വർഷം നവംബറിൽ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിരുന്നു. […]

India

ബ്രിജ് ഭൂഷൺ സിങിന് തിരിച്ചടി ; ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും അടക്കം കുറ്റങ്ങൾ ചുമത്താൻ കോടതി ഉത്തരവ്

ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷനുമായി ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാതിക്രമകുറ്റം ചുമത്താനുള്ള മതിയായ തെളിവുകൾ ഉണ്ടെന്ന് ഡൽഹി കോടതി. വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിലും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനും ബ്രിജ്ഭൂഷണെതിരെ കേസ് എടുക്കും. ബ്രിജ് ഭൂഷണെതിരെ ആറ് ഗുസ്തി താരങ്ങളായിരുന്നു കോടതിയെ സമീപിച്ചത്. […]

Keralam

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങി: വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൃഷ്ണകുമാറാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ആർഒആർ‌ സർട്ടിണം ആവശ്യപ്പെട്ട സമയത്തുതന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടു. പിന്നാലെ വിജിലന്‍സ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പണം കൈമാറിയ ഉടൻ തന്നെ വിജിലൻസ് സംഘം സ്ഥലത്തെത്തി പണത്തോടൊപ്പം […]

Keralam

കെജ്‌രിവാളിന്റെ ജാമ്യം: സംഘപരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്നും അദ്ദേഹം പ്രതികരിച്ചു. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ. […]

Health

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം

മലപ്പുറം:  വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലാണ് 41കാരന്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു മരണം. രോഗം കരളിനെ ബാധിച്ചതിനാല്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.  രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത […]

No Picture
India

തിരഞ്ഞെടുപ്പിൽ വീഴ്ച്ച വന്നിട്ടില്ല, കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച നടന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് വോട്ടർ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഖർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയ വാദങ്ങൾ. കമ്മീഷൻ ബിജെപിക്ക് […]

Keralam

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി; മുഖ്യമന്ത്രി

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം […]

Health Tips

ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍

നമ്മളില്‍ പലരും അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവയെല്ലാം രക്തസമ്മര്‍ദ്ദം കൂട്ടുന്ന കാരണങ്ങളാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണശൈലിയിലും കൃത്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട […]

Keralam

തൃശൂരിൽ ഗൃഹനാഥനെ കരുതൽ തടവിലാക്കി,പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ

ഗൃഹനാഥനെ കരുതൽ തടവിലാക്കി, പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ. തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടിൽ സുരേഷിന്റെ വീട് ആണ് നാടകീയമായി ജപ്തി ചെയ്തത്. ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. നാടകീയമായ നീക്കങ്ങളിലൂടെ ആയിരുന്നു […]