India

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സി വേണുഗോപാൽ. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം.  ഇന്ത്യ മുന്നണിക്ക് കരുത്ത് […]

Food

ഓര്‍ഡര്‍ ചെയ്തത് പനീര്‍ സാന്‍വിച്ച്; കിട്ടിയത് ചിക്കന്‍; 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

പനീര്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തതിനുപകരം ചിക്കന്‍ സാന്‍വിച്ച് കിട്ടിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി നിരാലിയാണ് ഫുഡ് ഡെലിവറി ആപ്പ് വഴി സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. പണ്ടുമുതലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നയാളാണ് നിരാലി. പിക്ക് അപ്പ് മീല്‍സ് ബൈ ടെറ ആപ്പ് […]

India

ഇനി നരേന്ദ്രമോദി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം. ‘നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി […]

Keralam

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ കേരള ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.    […]

India

ഹരിയാനയിലെ രാഷ്ട്രീയ പ്രതിസന്ധി; രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ നീക്കം

ഹരിയാനയിലെ രാഷ്ട്രീയ പ്രതിസന്ധി അറിയിക്കാൻ കോൺഗ്രസ് നേതാക്കൾ ഇന്ന് ഗവർണർ ബണ്ടാരു ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാൽ സംസ്ഥാനത്ത് പ്രതിസന്ധി ഇല്ലെന്നും, പ്രതിപക്ഷം ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി നായാബ് സിങ് സെയ്‌നി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഭൂപേന്ദർ ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ,ഗവർണർ ബണ്ടാരു ദത്താത്രേയയുമായി കൂടിക്കാഴ്ചക്ക് […]

No Picture
Keralam

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച 7 പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണു സംഭവം. ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്‍റെയും ബസിന്‍റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്‍റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.  കൂട്ടത്തിലൊരാൾ […]

Keralam

മലമ്പുഴ – കഞ്ചിക്കോട് പാതയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം

പാലക്കാട് : മലമ്പുഴ – കഞ്ചിക്കോട് പാതയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപത്ത് വെച്ചാണ് ധോണി സ്വദേശി വിനോയ് സഞ്ചരിച്ച സ്കൂട്ടർ കാട്ടാന നശിപ്പിച്ചത്. ഉമ്മിണിക്കുളത്തിന് സമീപത്ത് തേങ്കുറിശ്ശി സ്വദേശിക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി. വന്യമൃഗ ശല്യം രൂക്ഷമായതോടെ മലമ്പുഴ – കഞ്ചിക്കോട് പാതയിൽ രാത്രി […]

India

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന്  ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കുമെന്ന് കോടതി ഇഡിയെ അറിയിച്ചിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല […]

Keralam

വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്. വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഞ്ഞിപ്പുരയിൽ നാലുവയസ്സുകാരിയെയാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്.  

India

370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തു മാറ്റിയത് വലിയ നേട്ടമാണെന്ന് പറയുന്ന പാര്‍ട്ടിയാണ് ബിജെപി. കശ്മീരിലെ ജനത തന്നെ ഇതിന് അംഗീകാരം നല്‍കിയെന്ന് രാജ്യത്തെ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശപ്പെടാറുമുണ്ട്. ഇങ്ങനെയൊക്കെ അവകാശപ്പെടുമ്പോഴും കശ്മീര്‍ മേഖലയിലെ ഒരു സീറ്റില്‍ പോലും […]