Movies

ആളുകൾ സെൽഫിക്ക് വേണ്ടി വരുമ്പോൾ ഞാൻ ഓടാൻ തുടങ്ങും’; സ്വകാര്യത പ്രധാനമെന്ന് ഫഹദ് ഫാസിൽ

സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിന് ഏറെ പ്രധാന്യം നൽകുന്ന താരമാണ് ഫഹദ് ഫാസിൽ. സിനിമയും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണെന്ന് പലപ്പോഴും ഫഹദ് പറഞ്ഞിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ വേണ്ടെന്ന് നിലപാട് സ്വീകരിച്ച നടന്‍ കൂടിയാണ് ഫഹദ്. ഇപ്പോഴിതാ സ്വകാര്യജീവിതത്തിൽ ആളുകൾ ചിത്രങ്ങൾ എടുക്കാൻ വരുമ്പോൾ താൻ അസ്വസ്ഥനാവാറുണ്ടെന്ന് തുറന്നുപറയുകയാണ് […]

Keralam

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്‌നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച […]

Keralam

കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. പാടിയോട്ടുചാല്‍ സ്വദേശിനി പി പി ശോഭ (45)യെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജു (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ശോഭയാണ് ഷിജുവിന് […]

India

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ടുപേര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

നരേന്ദ്ര ദാഭോല്‍ക്കര്‍ വധക്കേസില്‍ സതാതൻ സൻസ്ഥ പ്രവർത്തകരായ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പുനെയിലെ യുഎപിഎ പ്രത്യേക കോടതിയുടേതാണ് വിധി. കൊലപാതകം നടന്ന് പത്തുവര്‍ഷവും എട്ട് മാസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. സനാതന്‍ സസ്ഥ പ്രവര്‍ത്തകരായ സച്ചിന്‍ അന്ദിരെ, ശരത് കലാസ്‌കര്‍ എന്നിവരെയാണ് ജീവപര്യന്തം […]

No Picture
Keralam

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബിലാത്തിക്കുളത്ത് വിദ്യാർത്ഥികൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. അനുരൂപ് എന്ന വിദ്യാർത്ഥി സംഭവസ്ഥലത്തു തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇജാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് […]

Keralam

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ 6 മണിയോടെയാണ് മരണം. കേരളത്തില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ മാത്രം ഇത് രണ്ടാമത്തെ മരണമാണ് […]

Uncategorized

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

പാനൂർ വള്ള്യായിയില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ വീട്ടില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍. തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി. വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. 2022 ഒക്ടോബര്‍ 22നാണ് യുവതിയെ കഴുത്തറത്തുകൊന്നത്. മുന്‍കൂട്ടി […]

India

ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണമെന്നും അവരുടെ പക്കല്‍ ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍. ആവശ്യമെങ്കില്‍ ഇസ്ലാമാബാദിനോട് സംസാരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അയല്‍രാജ്യത്തെ ബഹുമാനിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. അവരുടെ പക്കല്‍ ആറ്റം ബോംബ് ഉണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല്‍ ഒരു […]

Keralam

പാലക്കാട് 67 കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം: ജാ​ഗ്രതാ നിർദേശം

പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67 കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോ​ഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ്‌ […]

Keralam

തൃശൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് […]