District News

വൃത്തിയാക്കാനായി ഇറങ്ങി, യുവാവ് കിണറ്റില്‍ കുടുങ്ങി; പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്

കോട്ടയം: വാഴൂര്‍ ചാമംപതാലില്‍ കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ യുവാവിനെ പുറത്തെത്തിച്ച് ഫയര്‍ഫോഴ്‌സ്. ചാമംപതാല്‍ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളില്‍ കുടുങ്ങിയത്. വീടിന് സമീപത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യുവാവ്. ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ […]

India

ഹരിയാനയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ച് ജെജെപി

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് അടിപതറുന്നു. നായബ് സിങ് സൈനി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ജന്‍ നായക് ജനതാ പാര്‍ട്ടി (ജെജെപി) ആവശ്യപ്പെട്ട് ഗവണറെ സമീപിച്ചു. ജെജെപി നേതാവ് ദുഷ്യന്ത് ചൗടാലയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു […]

India

രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ

രാജ്ഭവനിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. പരാതിയിൽ പറയുന്ന മേയ് രണ്ടിലെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും പോലീസും ഒഴികെയുള്ളവർക്കു മുന്നിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് നേരത്തെ ഗവർണർ […]

World

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി സനയിലെ ജയിലിൽ എത്തി നിമിഷപ്രിയയെ നേരിൽ കണ്ടത്. തുടർന്ന് പ്രാഥമിക ചർച്ചകളും നടന്നു. വിശദമായ […]

World

തുടർച്ചയായ വിമാനം റദ്ദാക്കൽ; എയർ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി ഷാർജ കെഎംസിസി

ഷാർജ: എയർ ഇന്ത്യ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഷാർജ കെഎംസിസി. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം, ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അറിയിച്ചു. ലീവ് തീരുന്ന മുറയ്ക്ക് തിരിച്ചുവരാനിരുന്ന […]

Keralam

മേയർ-ഡ്രൈവർ തർക്കം ; പോലീസിലുള്ള വിശ്വാസം തുടക്കത്തിലേ നഷ്ടപ്പെട്ടെന്ന് യദു

തിരുവനന്തപുരം: മേയറുമായുള്ള തര്‍ക്കത്തിന് പിന്നാലെ പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്‍ വിശ്വാസം ഇല്ലെന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു. മൊഴിയെടുപ്പ് സത്യസന്ധമായിരുന്നില്ലെന്നും, മേയര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വരുത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യദു ആരോപിച്ചു പൊലീസിന്റെ നടപടിയില്‍ തുടക്കം മുതല്‍ സംശയമുണ്ട് […]

Keralam

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ […]

World

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽനഹ്യാൻ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ

അബുദബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോടതിയാണ് വിവരം അറിയിച്ചത്. സുൽത്താൻ്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചനം രേഖപ്പെടുത്തി. മരണകാരണം പുറത്തുവിട്ടിട്ടില്ല. പരേതന് മേല്‍ വിശാലമായ കാരുണ്യം ചൊരിയാനും, അദ്ദേഹത്തിന് ശാശ്വതമായ സ്വർഗം നൽകാനും കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും […]

India

സന്ദേശ്ഖാലി വിഷയത്തില്‍ ബിജെപിക്കെതിരെ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

സന്ദേശ്ഖാലി വിഷയത്തില്‍ ബിജെപിക്കെതിരെ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന പുറത്തുവന്ന ഒളിക്യമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരാതി. സുവേന്ദു അധികാരി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് പരാതി. വിഷയത്തി സന്ദേശ്ഖാലിയിലെ ത്രിമോഹിനിയില്‍ ടിഎംസി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. സന്ദേശ്ഖാലി വിഷയത്തിലെ […]

India

ടിൻഡർ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി യുവാവ്

മുംബൈ: ടിൻഡർ ഡേറ്റിംഗ് ആപ്പിലൂടെ യുവതിയെ കബളിപ്പിച്ച് പണം തട്ടി യുവാവ്. മൂന്നര ലക്ഷത്തിൽ കൂടുതൽ രൂപയാണ് യുവാവ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. സമ്മാനം അയക്കാനാണെന്ന് പറഞ്ഞാണ് യോഗ അധ്യാപികയായ 46 കാരിയില്‍ നിന്ന് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന […]