Keralam

ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്ന് കെജിഎംഒഎ പറഞ്ഞു. ഇക്കാര്യം […]

Health

മദ്യപിച്ചില്ലെങ്കിലും പോലീസ് ചെക്കിം​ഗിൽ കുടുങ്ങുന്ന അവസ്ഥയുണ്ടാക്കുന്ന രോഗം ; ഓട്ടോ ബ്രൂവറി സിൻഡ്രം

മദ്യപിച്ച് വാഹനമോടിച്ചാൽ പോലീസ് ചെക്കിം​ഗിൽ കുടുങ്ങും, ഉറപ്പാണ്. ബ്രീത്ത് അനലൈസറിൽ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെങ്കിലും ബ്രീത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങുന്ന അവസ്ഥയുണ്ടാക്കുന്ന ഒരു ​രോ​ഗമുണ്ട്, ഓട്ടോ ബ്രൂവറി സിൻഡ്രം അഥവാ എബിഎസ്. മദ്യപിച്ചില്ലെങ്കിലും മദ്യപരുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന […]

India

ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ്

ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനാൽ രൂപമാറ്റം വരുത്തിയ വാഹനത്തിലാണ് ലൈസൻസ് എന്ന സ്വപ്നം തൻസീർ സാക്ഷാത്കരിച്ചത്. തൻസീറിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് കുടുംബവും ചെന്നൈയിലെ ട്രാൻസ്പോർട്ട് അധികൃതരും. ഇരുകൈകളും ഇല്ലാത്ത ജിലുമോൾ എന്ന ഇടുക്കി സ്വദേശിനിക്ക് മുമ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ട്. […]

World

മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ചാലക്കുടി പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവ് കുറ്റിച്ചിറ […]

Health

അമ്പത് ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണശീലം; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ഇന്ത്യയിലെ രോഗങ്ങളുടെ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‌റെ മൊത്തം രോഗഭാരത്തിൻ്റെ 56 ശതമാനവും ഭക്ഷണ തിരഞ്ഞെടുപ്പിലെ അപാകതകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പോഷകാഹാരക്കുറവ് തടയുന്നതിനും രാജ്യത്ത് വര്‍ധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങളുടെ അപകട സാധ്യത പരിഹരിക്കുന്നതിനുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും(എന്‍ഐഎന്‍) […]

World

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. വാദിഭാഗം അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകനാണ് പ്രതിഭാഗത്തോട് ഏഴര ലക്ഷം റിയാൽ അഥവാ 1 കോടി 66 ലക്ഷത്തോളം […]

India

അറ്റകുറ്റപ്പണി: മുംബൈ വിമാനത്താവളം ഇന്ന് 6 മണിക്കൂറോളം അടച്ചിടും

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സിഎസ്എംഐഎ) ഇന്ന് (09/05/2024) 6 മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി റൺവേ 09/27, സെക്കൻഡറി റൺവേ 14/32 എന്നിവ മൺസൂൺ അറ്റകുറ്റപ്പണികൾക്കായി രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അടച്ചിടും. വിമാനത്താവളത്തിന്‍റെ അറ്റകുറ്റപ്പണികളും റൺവേകളുടെ […]

Keralam

തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി

തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി. സ്വകാര്യ ആവശ്യത്തിന് ഡ്യൂട്ടി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. കളക്ടർക്ക് എതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ് രംഗത്തെത്തി. ഡോക്ടർമാരോട് മാന്യമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർജനെയാണ് […]

No Picture
Keralam

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷം ; ചികിത്സ തേടിയത് ആയിരത്തോളം പേർ

ചരിത്രത്തില്‍ ആദ്യമായി ഉഷ്ണ തരംഗമുന്നറിയിപ്പുള്‍പ്പെടെ പുറപ്പെടുവിച്ച ഇത്തവണത്തെ വേനലില്‍ കേരളം കടന്നുപോയത് അസാധാരണ സാഹചര്യങ്ങളിലൂടെ. സൂര്യാഘാതത്തെ തുടര്‍ന്ന് മരണങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത ഇത്തവണ ഏപ്രില്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ആയിരത്തോളം പേരാണ് കൊടുംചൂടിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കേരളത്തെ ഉഷ്ണതരംഗബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിൻ്റെ തലേദിവസമായ ഏപ്രില്‍ […]

Keralam

മൂവാറ്റുപുഴ നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം

മൂവാറ്റുപുഴ: നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം. കുട്ടികള്‍ അടക്കം എട്ടില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര്‍ ഇവിടേക്ക് നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.