
പുഷ്പ 2 തീയേറ്ററുകളിലെത്തിക്കാൻ ഇ 4 എൻ്റര്‍ടെയ്ന്‍മെന്റ്‌സ്; വിതരണാവകാശം റെക്കോഡ് തുകയ്ക്ക്
സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 വിൻ്റെ കേരളത്തിലെ വിതരണാവകാശം ഇ4 എൻ്റര്‍ടെയ്ന്‍മെന്റ്‌സിന്. റെക്കോഡ് തുകയ്ക്കാണ് വിതരണാവകാശം ഇ4 സ്വന്തമാക്കിയത്. ഈ വര്‍ഷം ഓഗസ്റ്റ് 15-ന്, സ്വാതന്ത്ര്യദിനത്തിലായിരിക്കും പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021-ൽ പുറത്തിറങ്ങിയ പുഷ്പ ആദ്യഭാഗം ഇന്ത്യയിലെമ്പാടും തീയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച സിനിമയായിരുന്നു. […]