World

കിം ജോങ് ഉന്നിൻ്റെ വിശ്വസ്തൻ; ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു

കിം ജോങ് ഉന്നിൻ്റെ വിശ്വസ്തനും ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകനുമായ കിം കി നാം അന്തരിച്ചു. 94ാം വയസിലാണ് കിം കി നാമിൻ്റെ അന്ത്യമെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനേ തുടർന്നാണ് കിം കി നാമിൻ്റെ അന്ത്യമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. […]

Keralam

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടനെതിരെ എഫ്ഐആർ

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്ഐആർ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ഇന്നലെ വൈകീട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ട് മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് […]

Keralam

വിഷ്ണുപ്രിയയുടെ കൊലപാതകം: കോടതി വിധി വെള്ളിയാഴ്ച

‌കണ്ണൂർ: കേരളക്കരയെ നടുക്കിയ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതിക്കുള്ള ശിക്ഷാവിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതിയാണ് കേസ് വിധി പറയൽ മാറ്റിയത്. പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്‌ടോബർ 22 നായിരുന്നു സംഭവം. […]

Business

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6625 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് 53,000 രൂപയിലുമെത്തി. 18 കാരറ്റിൻ്റെ സ്വർണത്തിന് വില അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5515 രൂപയാണ്. […]

Sports

ഔട്ടായെന്ന തീരുമാനത്തെ ചോദ്യം ചെയ്തു; സഞ്ജു സാംസണ് പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. അംപയറുടെ തീരുമാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു ലെവല്‍ 1 നിയമം ലംഘിച്ചതിനാണ് പിഴ. ഔട്ടെന്ന അംപയറുടെ വിധിയില്‍ […]

Keralam

ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായതായി കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മെമ്പര്‍  പറഞ്ഞു. കൗമാര ഗർഭധാരണം വര്‍ധിച്ചുവന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികൾ ഹൈക്കോടതി ഉറപ്പാക്കിയത്. ഈ അടുത്തിടെ […]

Keralam

അണികളുടെ ആവേശത്തില്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തിരികെ ചുമതലയേറ്റ് കെ സുധാകരന്‍. ചുമതലയേല്‍ക്കാനെത്തിയ കെ സുധാകരന് ഇന്ദിര ഭവനില്‍ ഉജ്ജ്വല വരവേല്‍പ്പാണ് അണികള്‍ നല്‍കിയത്. ഇന്ദിരാഭവനിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകരും നേതാക്കളും വരവേറ്റത്. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. കണ്ണൂരിൻ്റെ മണിമുത്തേ, കണ്ണേ കരളേ കെഎസ്സേ. എന്ന മുദ്രാവാക്യങ്ങളോടെയാണ് […]

World

സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം, കൈക്കൂലി; ഡൊണാള്‍ഡ് ട്രംപിനെതിരായ വിചാരണ തുടങ്ങി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ മാന്‍ഹട്ടന്‍ കോടതിയില്‍ തുടങ്ങി. പോണ്‍ സ്റ്റാര്‍ സ്റ്റോമി ഡാനിയല്‍സുമായുള്ള ലൈംഗിക ബന്ധവും ഇതുമറച്ചുവെക്കാനായി ഇവര്‍ക്ക് 2016ല്‍ കൈക്കൂലിനല്‍കിയെന്നുമുള്ള ആരോപണത്തിലാണ് ട്രംപ് വിചാരണ നേരിടുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കേസിലെ […]

No Picture
Keralam

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ്, വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബംഗാളിലോ ത്രിപുരയിലോ പോലും എന്തുകൊണ്ടാണ് […]

Keralam

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷിന് റിപ്പോര്‍ട്ടിങ്ങിനിടെ ദാരുണാന്ത്യം

പാലക്കാട് : മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാമാന്‍ എ വി മുകേഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 34 വയസ്സായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിൻ്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് […]