Keralam

പ്രസവാനന്തര ചികിത്സക്കിടെ യുവതിയുടെ മരണം;ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി ന്യൂനപക്ഷകമ്മീഷന്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് അറിയിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത സിറ്റിംഗിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. യുവതിയുടെ മരണത്തില്‍ കമ്മീഷന്‍ […]

No Picture
Keralam

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.   ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. ഈ […]

Keralam

മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന് കോഴിക്കോട് നടക്കും

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന് കോഴിക്കോട് നടക്കും. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരായ ഉമര്‍ഫൈസി മുക്കത്തിന്റെ പരാമര്‍ശം ചര്‍ച്ചയാകും. സമസ്തയില്‍ സഖാക്കള്‍ ഉണ്ട് എന്ന സലാമിന്റെ പരാമര്‍ശത്തിനെതിരെ ഉമര്‍ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു.  […]

Keralam

പി ജയരാജന്‍ വധശ്രമക്കേസ്; സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. പി ജയരാജന്‍ വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലാണ് ഇന്ന് സുപ്രീം കോടതി പരി​ഗണിച്ചത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സംസ്ഥാന സര്‍ക്കാർ ഉയർത്തിയ […]

District News

മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതി എൺപതുകാരി ഏലിയാമ്മ

ഉഴവൂർ : വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ  സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്.   ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്. 2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി. 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി.  വാക്കർ ഉപയോഗിച്ചാണ് ഏലിയാമ്മയുടെ നടപ്പ്. അനാരോഗ്യത്തെ […]

India

ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കവിത. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു. റൗസ് അവന്യൂ കോടതിയിലെ സ്‍പെഷൽ ജഡ്‍ജ് കാവേരി ബവേജയാണ് അപേക്ഷ തള്ളിയത്.  മദ്യനയ അഴിമതി […]

India

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. റെഡ് വാണി മേഖലയിൽ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലിൽ സൈന്യം ഭീകരരെ വധിച്ചത്. ഇതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെയെന്നറിയാൻ സൈന്യം  തിരച്ചിൽ‌ തുടരുകയാണ്. […]

District News

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ വലിച്ച് താഴെയിട്ടു; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചുതാഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും […]

Health

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട […]

Keralam

പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എൻജിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ അരുൺ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു.  ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം […]