India

നടൻ സൽമാൻ ഖാൻ്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പിടിയിൽ

മുംബൈ: നടൻ സൽമാൻ ഖാൻ്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ്‌ ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് മുഹമ്മദ്‌ ചൗധരിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. പ്രതിയെ മുംബൈയിൽ എത്തിച്ച് കോടതിയിൽ […]

Business

ഷാർജയിൽ പുതിയ വാതക ശേഖരം കണ്ടെത്തിയതായി പെട്രോളിയം കൗണ്‍സില്‍ അറിയിച്ചു

ഷാർജയിൽ പുതിയ വാതക ശേഖരം കണ്ടെത്തിയതായി പെട്രോളിയം കൗണ്‍സില്‍ അറിയിച്ചു. ഷാർജയിലെ അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. വാതക ശേഖരം കണ്ടെത്തിയത് ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിവരുന്ന ഖനനത്തിലാണ്. ഉത്പാദനം വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങിയാല്‍ യുഎഇക്ക് […]

Sports

ലോക ബ്ലൈന്‍ഡ് ഗെയിംസ് ക്രിക്കറ്റില്‍ കീരീടം ചൂടി ഇന്ത്യന്‍ വനിത ടീം

ലോക ബ്ലൈന്‍ഡ് ഗെയിംസ് ക്രിക്കറ്റില്‍ കീരീടം ചൂടി ഇന്ത്യന്‍ വനിത ടീം. ബെർമിങ്‌ഹാമില്‍ നടന്ന കലാശപ്പോരില്‍ ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 114 റണ്‍സാണ് നേടിയത്. മഴമൂലം കളിതടസപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയുടെ […]

Keralam

യുവതി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച സംഭവം; വിവാഹത്തിന് തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്. ഇരുവരും തമ്മിലുള്ള അടുപ്പം ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. […]

Keralam

മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ തിരിച്ചടി നേരിട്ട സംഭവത്തില്‍ മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുമുന്നണിയെയും സര്‍ക്കാരിനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഘടിത നീക്കമാണ് മാസപ്പടി ആരോപണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. മാത്യു കുഴല്‍നാടന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാള്‍ […]

India

ബിന്‍ലാദൻ്റെ ചിത്രമോ ഐഎസിൻ്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദൻ്റെ ചിത്രമോ ഐഎസ്‌ഐഎസിൻ്റെ കൊടിയോ കൈവശം വെക്കുകയോ തീവ്ര മുസ്ലീം പ്രചാരകരുടെ പ്രസംഗം കേള്‍ക്കുകയോ ചെയ്തതുകൊണ്ടുമാത്രം യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍) കുറ്റകരമാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാരണത്താല്‍ ഒരാളെ ഭീകര സംഘടനയിലെ അംഗമായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കെയ്ത്, മനോജ് ജെയിന്‍ എന്നിവരുടെ […]

Keralam

കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍. പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാകാം മുഖ്യമന്ത്രിയുടെ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ […]

Keralam

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായുള്ള ബിജെപി സംസ്ഥാന നേതൃയോഗം തുടങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായുള്ള ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനില്‍ക്കുന്നു. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. വിട്ടു നില്‍ക്കുന്നത് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളാണ്. പാര്‍ട്ടിയില്‍ പുകയുന്ന അതൃപതിയാണ് നേതാക്കളുടെ വിട്ടുനില്‍ക്കലിലൂടെ വ്യക്തമാകുന്നത്. […]

India

കുട്ടികളെ നല്ലതും മോശവുമായ സ്പർശനങ്ങൾ മാത്രമല്ല, വെർച്വൽ ടച്ചിനെ കുറിച്ചും പഠിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കുട്ടികളെ നല്ലതും മോശമായതുമായ സ്പര്‍ശനം മാത്രമല്ല വെര്‍ച്വല്‍ ടച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സൈബര്‍ ഇടങ്ങളില്‍ പതിയിരിക്കുന്ന അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണമെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിര്‍ദേശം നല്‍കണമെന്നും ജസ്റ്റിസ് സ്വർണ കാന്ത ശര്‍മ്മ വ്യക്തമാക്കി. പരമ്പരാഗതമായി […]

Travel and Tourism

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്ന് മുതല്‍ ഇ-പാസ്; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിര്‍ബന്ധമാക്കിയത്. 11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും […]