Keralam

കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

ഇടുക്കി: കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് മൂന്നാര്‍ പോലീസിൻ്റെ പിടിയിലായത്. ചെണ്ടുവരെ എസ്റ്റേറ്റില്‍ തൊഴിലാളി ലയങ്ങളിലെത്തിയ സംഘം കുടുംബപ്രശ്‌നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം […]

Keralam

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. കോഴിക്കോടും അപേക്ഷകര്‍ എത്താത്തതിനാല്‍ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയില്‍ മൂന്ന് പേര്‍ […]

Movies

സംവിധായകന്‍ ഹരികുമാറിന്‍റെയും നടി കനകലതയുടെയും സംസ്കാരം ഇന്ന്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഹരികുമാറിന്റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ […]

World

ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; കരാർ അംഗീകരിക്കാതെ ഇസ്രയേൽ, റഫായിൽ ആക്രമണം തുടരും

ഗാസയില്‍ വെടിനിർത്താനുള്ള കരാർ ഹമാസ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരാന്‍ ഇസ്രയേല്‍. വ്യവസ്ഥകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതല്ലെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ. കരാറില്‍ ചർച്ച തുടരാനുള്ള ശ്രമങ്ങള്‍ നടക്കാനിരിക്കെയാണ് റഫായില്‍ സൈനിക നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി […]

India

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് രാവിലെ 7 മണിക്ക് 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി (ശരദ്ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ […]

Keralam

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? നിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി വേണ്ട ഉപകരണങ്ങര്‍ പ്രവര്‍ത്തിക്കരുതെന്നാണ് കെഎസ്ഇബി നിര്‍ദേശം. രാത്രി സമയങ്ങളില്‍ അധിക വൈദ്യുതി ചിലവുള്ള വാഷിങ് മെഷീനുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വൈകുന്നേരം ആറിനും രാത്രി […]

Technology

സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു; പേടകത്തിന് സാങ്കേതിക തകരാറുകളെന്ന് റിപ്പോര്‍ട്ട്

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത […]

Technology

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്. ലക്ഷകണക്കിന് ഉപയോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ചില ആന്‍ഡ്രോയിഡ് ആപ്പുകളില്‍ മൈക്രോസോഫ്റ്റ് ടീം സുരക്ഷാ വീഴ്ച കണ്ടെത്തി. ഇതുവഴി ഹാക്കര്‍മാര്‍ സൈബര്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിവിധ ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ഫയല്‍ ഷെയറിങ് സംവിധാനത്തിലാണ് മൈക്രോസോഫ്റ്റ് […]

Keralam

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: അപകടമുണ്ടായി വാഹനം റോഡില്‍ കിടന്നാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ? പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങള്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. സാധ്യമെങ്കില്‍ എത്രയും പെട്ടെന്ന് വാഹനങ്ങള്‍ മാര്‍ഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയില്‍ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് […]

Sports

രോഹിത് ശർമ്മയെക്കുറിച്ച് ഒറ്റ വാക്കിൽ പറയൂ; പ്രീതി സിന്റയുടെ മറുപടി

ധരംശാല: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമ്മയെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഒരൊറ്റ വാക്കിൽ രോഹിത് ശർമ്മയെക്കുറിച്ച് പറയാൻ കഴിയുമോ? ബോളിവുഡ‍് താരസുന്ദരിയും പഞ്ചാബ് കിംഗ്സ് ഉടമയുമായ പ്രീതി സിൻ്റെ നേരിട്ട ചോദ്യമാണിത്. ഇതിന് ഒരൊറ്റ വാക്കിൽ താരം മറുപടി പറയുകയും ചെയ്തു. എ പവർഹൗസ് ഓഫ് […]