Keralam

ആലുവയില്‍ വീട്ടില്‍ നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍ നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിൻ്റെ റെയ്ഡ്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി […]

Keralam

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിൻ്റെ പരാതിയിലാണ്‌ കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. കന്റോണ്‍മെന്റ് പോലീസിനോടാണ് […]

Keralam

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും കെഎസ്ഇബി പിന്മാറണമെന്നും സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു. സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് […]

Keralam

ഐസിയു പീഡനക്കേസില്‍ ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം. ഉത്തര മേഖല ഐ ജി തുടരന്വേഷണം ഉറപ്പു നല്‍കിയതായി അതിജീവിത പറഞ്ഞു. എ സി പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത […]

Keralam

സുഗന്ധഗിരി മരംമുറി കേസ്; കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

കൽപ്പറ്റ: സുഗന്ധഗിരി അനധികൃത മരംമുറിക്കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.പി. സജീവനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ […]

Keralam

ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്

പാലക്കാട്: ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില്‍ ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തി, കുമാരൻ്റെ സഹോദരന്‍ നടരാജന്‍, ഭാര്യ സെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ […]

Keralam

പനമ്പള്ളി നഗറിൽ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചു. കൊച്ചി കോർപ്പറേഷനും പോലീസും ചേർന്നാണ് സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പോലീസിന് യുവതി എഴുതി നൽകി. മണിക്കൂറുകൾ മാത്രമുള്ള ആയുസിൽ അനുഭവിച്ച് തീർത്ത വേദനകൾ. മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ചു പോയ കുഞ്ഞു […]

Keralam

‘ഒന്‍പതാമനായാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട’; വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ധരംശാല: ചെന്നൈയ്ക്ക് വേണ്ടി ഒന്‍പതാം നമ്പറിലാണ് ബാറ്റുചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒന്‍പതാമനായി ഇറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ചെന്നൈ മുന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. […]

India

ഹൂഗ്ലിയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്ഫോടനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പന്താണെന്ന് കരുതി കളിച്ച ബോംബാണ് […]

Keralam

കോതമംഗലം പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആഡംബര വില്ല പ്രൊജക്ട് നിര്‍മ്മാണമെന്ന് ആക്ഷേപം

കോതമംഗലം: പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആഡംബര വില്ല പ്രൊജക്ട് നിര്‍മ്മാണമെന്ന് ആക്ഷേപം. പാലമറ്റം സ്റ്റേഡിയത്തിന് സമീപത്തുള്ള ഭൂമിയിലാണ് പട്ടാപ്പകല്‍ അനധികൃത കയ്യേറ്റവും നിര്‍മ്മാണവും തുടരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മഴക്കാലത്ത് 611 മലയുടെ മുകളില്‍ നിന്ന് മലവെള്ളമെത്തുന്ന തോടിൻ്റെ ഇരുവശവും കയ്യേറി തോട്ടില്‍ നിന്ന് തന്നെ മണ്ണും കല്ലും വാരി […]