Keralam

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകരയില്‍ യൂത്ത് ലീഗ് മാര്‍ച്ച്

വടകര: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകരയില്‍ യൂത്ത് ലീഗ് മാര്‍ച്ച് നടത്തും. എസ് പി ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തുക. വ്യാഴാഴ്ച രാവിലെ 10.30നാണ് മാര്‍ച്ച്. യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധവുമായി ഇറങ്ങുന്നത്. വടകരയിലെ […]

Keralam

മദ്യപസംഘത്തിൻ്റെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്ക്

കൊടുവള്ളി: മദ്യപസംഘത്തിൻ്റെ ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്ക്. കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൊടുവള്ളി നെടുമലയിലാണ് സംഭവം. നെടുമല ശ്മശാന പരിസരത്ത് അഞ്ചംഗ സംഘം മദ്യപിക്കുകയായിരുന്നു. ഈ സമയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. പോലീസിനെ കണ്ടപ്പോള്‍ […]

Keralam

പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടുത്തുള്ള വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് ഉടമ മൃഗാശുപത്രിയിൽ എത്തിച്ച് […]

Schools

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org വെബ്സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും 99.31 % ആൺകുട്ടികളുമാണ് വിജയിച്ചത്. ഐഎസ് സിയിൽ പെൺകുട്ടികളുടെ വിജയം 98.92ശതമാനവും ആൺകുട്ടികളുടേത് […]

Keralam

മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. […]

Keralam

യുനെസ്‌കൊ വേള്‍ഡ് പ്രെസ് ഫ്രീഡം പുരസ്കാരം ഗാസയിലെ പലസ്തീന്‍ മാധ്യമ പ്രവർത്തകർക്ക്

2024ലെ യുനെസ്‌കൊ/ഗില്ലെർമൊ കാനൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗാസയില്‍ റിപ്പോർട്ട് ചെയ്യുന്ന പലസ്തീനിയന്‍ മാധ്യമപ്രവർത്തകർക്ക്. വിദേശ മാധ്യമപ്രവർത്തകരെ ഇസ്രയേല്‍ വിലക്കിയ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമപ്രവർത്തകരാണ് ഗാസയിലെ ജനങ്ങളുടെ ദുരിതവും ഇസ്രയേലിൻ്റെ ക്രൂരതകളും പുറംലോകത്ത് എത്തിച്ചത്. ഗാസയില്‍ റിപ്പോർട്ട് ചെയ്യുന്ന 26 മാധ്യമപ്രവർത്തകരുടെ മരണമാണ് യുനെസ്കൊ സ്ഥിരീകരിച്ചിട്ടുള്ളത്. യഥാർഥ […]

Keralam

ഫ്‌ളഷിൻ്റെ ബട്ടണ്‍ ഇളക്കിമാറ്റി; നവകേരള ബസ് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ. യാത്രക്കിടെ ശുചിമുറിയില്‍ കേടുപാടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശുചിമുറിയുടെ ഫ്‌ളഷിൻ്റെ ബട്ടണ്‍ ഇളക്കിമാറ്റിയ നിലയിലാണ്. ഇന്നലെ യാത്രക്കിടെയാണ് കേടുപാടുകള്‍ സംഭവിച്ചത്. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബംഗളൂരുവിലെത്തുകയും ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് […]

Keralam

നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

ദില്ലി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി […]

Movies

പുതിയ ലുക്കില്‍ കമല്‍ ഹാസനും സിമ്പുവും; ലീക്കായി തഗ് ലൈഫിൻ്റെ ലൊക്കേഷന്‍ ചിത്രം

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുപ്പതിയാറു വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നം- കമല്‍ ഹസാന്‍ കൂട്ടുകെട്ടിലെത്തുന്ന തഗ് ലൈഫ്. ചിത്രം സംബന്ധിച്ചെത്തുന്ന ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതും. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലീക്കായ ലൊക്കേഷന്‍ ചിത്രം. തഗ് ലൈഫിലെ കമല്‍ ഹാസൻ്റെയും സിമ്പുവിന്‌റെൻ്റെയും പുതിയ ലുക്കാണ് […]

Keralam

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം. സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. ജനതാദള്‍ (എസ്) ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം. സാങ്കേതികമായി ഇപ്പോഴും ദേശീയ പാര്‍ട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാര്‍ട്ടി. അതിനാല്‍ കൂടുതല്‍ […]