Keralam

പോലീസ് സ്റ്റേഷനു മുമ്പില്‍ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

പട്ടിക്കാട്: പീച്ചി പോലീസ് സ്റ്റേഷനു മുമ്പില്‍ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി. പൂവന്‍ചിറ കുരിയകോട്ടില്‍ ഗോകുലിനെ (30)യാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടുകൂടിയാണ് സ്റ്റേഷന്‍ പരിസരത്തെത്തിയ യുവാവ് ഗുണ്ട് പൊട്ടിച്ചത്. ഇതിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി പോലീസിനെ പരിഹസിച്ചും സ്റ്റേഷനു മുമ്പില്‍ താന്‍ […]

India

ഭര്‍ത്താവുമായി വഴക്ക്, 6 വയസുകാരനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തി അമ്മ

ബംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് 26കാരി 6 വയസ് മാത്രം പ്രായമുള്ള മകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തി. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭിന്നശേഷിക്കാരനായ മകനാണ് അതിദാരുണമായി മരിച്ചത്. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ […]

Keralam

ഉഷ്ണ തരംഗം; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇന്ന് രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ് പുതിയ സമയക്രമം. അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ […]

Keralam

മാസപ്പടി കേസില്‍ അന്വേഷണം ഇല്ല; മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ […]

India

സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പോലീസ് അറസ്റ്റുചെയ്തു. മുന്‍ ജീവനക്കാരനെ തടങ്കലില്‍വെച്ച് മര്‍ദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ചെന്നൈയില്‍ കെജിഎഫ് മെന്‍സ് വെയര്‍ എന്ന പേരില്‍ തുണിക്കടകള്‍ നടത്തുന്ന വിക്കി വില്‍പ്പനയുടെ ഭാഗമായി പുറത്തിറക്കിയ യുട്യൂബ് വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. വിക്കിയുടെ കടയില്‍ ജോലി ചെയ്തിരുന്ന റിസ്വാന്‍ […]

Keralam

സീറോമലബാർ സഭാകാര്യാലയത്തിലെ പുതിയ നിയമനങ്ങൾ

സീറോമലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിൻ്റെ പ്രസിഡൻ്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി. ഈ ചുമതലകൾ വഹിച്ചിരുന്ന റവ. ഫാ. തോമസ് ആദോപ്പിള്ളിൽ കോട്ടയം അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായും ചാൻസലറായും നിയമിതനായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. […]

Keralam

മുഖ്യമന്ത്രി ദുബായിലേക്ക്; സ്വകാര്യയാത്ര കുടുംബത്തോടൊപ്പം

തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ലെന്നും സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നുമാണ് അദ്ദേഹത്തിൻ്റെ ഓഫിസില്‍ നിന്നുള്ള സൂചന. ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിൻ്റെ യാത്രക്ക് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിച്ചത്. വിവിധ ജില്ലകളിലെ പൊതു […]

Keralam

ഇടത് അനുകൂല നിലപാട്; ഉമര്‍ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്‌ലിം ലീഗിനുള്ളില്‍ പടയൊരുക്കം. വ്യക്തി നേട്ടങ്ങള്‍ക്കായി ഉമര്‍ ഫൈസി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളില്‍ ശക്തമായിരിക്കുകയാണ്. ഒരേ വഴിയിലെ രണ്ട് സമാന്തര രേഖകളായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നുമാണ് ആരോപണം. തിരഞ്ഞെടുപ്പ് […]

Keralam

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൂട്ടായ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ‘അതിജീവിതയായ നടിക്കൊപ്പം’ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ നീതിന്യായ സംവിധാനത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിത്. കേസിലെ നിർണായക തെളിവ് മാത്രമല്ല അക്രമത്തിനിരയായ സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതു കൂടിയാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ. അതീവ […]

Keralam

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിൻ്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെയിന്റിങ്ങിനിടെ വലിയ ഗോവണി തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്ന ഗോവണിക്കടിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രികളില്‍ […]