Keralam

ഇസ്‌ലാമിക പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ജന്മനാടിൻ്റെ ആദരം

ഇസ്‌ലാമിക പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഇമാം ബുഖാരിയുടെ ജന്മനാടിൻ്റെ ആദരം. ബുഖാറയിലെ സറഫ്ഷോൻ കൺവെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ മുഫ്തിമാരും ഖാളിമാരും ചേർന്ന് ആദരസൂചകമായി ഗ്രാൻഡ് മുഫ്തിയെ ‘ഹിർഖത്തുൽ ബുഖാരിയ്യ’ വസ്ത്രം അണിയിച്ചു. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു മുസ്‌ലിം പണ്ഡിതൻ ഇതാദ്യമായാണ് […]

India

രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു; വീണ്ടും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

ഹൈദരാബാദ്: മകൻ്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് നീതി തേടി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. തങ്ങളുടെ കുടുംബത്തോട് നീതി പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട രാധിക വെമുലയോട് വീണ്ടും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ […]

Keralam

വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

പനമരം: വയനാട് നടവയൽ നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. പോലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കൽ അജേഷിന്‍റെ വാഹനമാണ് കാട്ടാന തകർത്തത്. കാറിന്‍റെ മുൻഭാഗം കാട്ടാന ചവിട്ടി തകർത്തു. പിൻഭാഗത്ത് കുത്തി. കാർ മൂടിയിരുന്ന ടാർപോളിൻ ഷീറ്റ് വലിച്ചുകീറി. കാറിനു സമീപത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു. വീട്ടിമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ […]

Keralam

കൈയും കാലും ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തിക്കടന്ന് ആരൺ

കോതമംഗലം: കോതമംഗലം സ്വദേശിയായ 9 വയസുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായലിലെ നാലര കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിൻ്റെയും ആതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂൾ ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ് ആണ് […]

Movies

34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്നു; ചിത്രം’വേട്ടയ്യൻ’

34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്ന ചിത്രമാണ് ‘വേട്ടയ്യൻ’. ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇരുവരുടെയും ലൊക്കേഷന്‍ സ്റ്റില്ലുകൾ പുറത്തുവിട്ടിരിക്കുന്നത് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. അമിതാഭ് […]

India

മൂന്നര വയസുള്ള കുട്ടിയുടെ മരണം; ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ തീകൊളുത്തിക്കൊന്നു

മഹാരാഷ്ട്ര: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. ഗഡ്ചിരോളി ജില്ലയിലെ ജമ്നി ദേവാജി പ്രദേശത്തെ തെലാമി (52), ദേശു കടിയ അറ്റ്ലാമി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. മൂന്നര വയസുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടിയുടെ […]

Keralam

നവ കേരള ബസ് ഹൗസ്‌ഫുൾ; എല്ലാവർക്കും വേണ്ടത് മുഖ്യമന്ത്രിയുടെ ‘സീറ്റ്’

കോഴിക്കോട്: നവകേരള സദസ്സിനൊപ്പം വിവാദമായ നവകേരള ബസ്സിന് ഇപ്പോൾ ആരാധകരേറെയാണ്. ബസ് പൊതുജനങ്ങൾക്കായി വിട്ടുകൊടുത്തതോടെ യാത്ര ചെയ്യാൻ തിക്കും തിരക്കുമാണെന്നതാണ് ഒറ്റ ദിവസം കൊണ്ട് വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ഗരുഡ പ്രീയം എന്ന പേരിലാണ് നവകേരള ബസ് കോഴിക്കോട് – ബെംഗളുരു റൂട്ടിൽ നാളെ മുതൽ യാത്രയാരംഭിക്കുന്നത്. […]

Keralam

നടി റോഷ്‌നയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു

നടി റോഷ്‌നയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. റോഷ്‌ന ഉന്നയിക്കുന്ന പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് എൽഎച്ച് യദു പറയുന്നു. വഴിക്കടവ് സർവീസ് നടത്തിയതായി ഓർമയില്ലെന്ന് യദു പറഞ്ഞു. ഡിപ്പോയിൽ പരിശോധിച്ചാലേ ഇത് പറയാൻ കഴിയുകയുള്ളൂവെന്നാണ് യദു പറയുന്നത്. അതേസമയം കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്ന അന്ന […]

India

ജാതി അധിക്ഷേപം, നഗ്നനാക്കി മർദനം : ദളിത് യുവാവ് ആത്മഹത്യ ചെയ്തു

ഉയർന്ന ജാതിക്കാർ അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും ചെയ്തതിനു പിന്നാലെ ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹാരാഷ്ട്രയിലെ കൊപാർഡി ഗ്രാമത്തിൽ സംഘർഷം. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഒരു നാടോടി കലാരൂപത്തിൻ്റെ ഭാഗമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ ഉയർന്ന ജാതിയിൽ പെട്ടവർ ജാതീയമായി അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും […]

Keralam

ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ഭഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ

കൊല്ലം: ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും ഞായറാഴ്ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദിയും, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽചികിത്സ തേടി. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴ്‌തോണി […]