District News

നിറയെ മഞ്ഞപൂക്കളുമായി കോട്ടയം നഗരമധ്യത്തിൽ വിസ്‌മയക്കാഴ്‌ചയൊരുക്കി ഡ്രാഗൺഫ്രൂട്ട്‌ തോട്ടം

കോട്ടയം: നിറയെ മഞ്ഞപൂവുകളുമായി നഗരമധ്യത്തിൽ വിസ്‌മയക്കാഴ്‌ചയൊരുക്കി ഡ്രാഗൺഫ്രൂട്ട്‌ തോട്ടം. ബേക്കർ ജംഗ്ഷന് സമീപം സിഎസ്‌ഐ സഭയുടെ അഞ്ചേക്കർ സ്ഥലത്താണ്‌ ഡ്രാഗൺ പൂവിട്ടത്‌. കള്ളിമുൾചെടിയുടെ വിഭാഗത്തിൽപെട്ട ഡ്രാഗൺഫ്രൂട്ട്‌ എന്നറിയപ്പെടുന്ന പിതായ ചെടി മൂന്ന്‌ വർഷം മുമ്പാണ്‌ കൃഷി ചെയ്യാനാരംഭിച്ചത്‌. 4,500 ചെടികൾ നട്ടു. അവയിൽ മിക്കതും പൂവിട്ടത്‌ ഇക്കുറിയാണ്‌. സംസ്ഥാനത്തുതന്നെ […]

Keralam

‘ബലിയാടാകുന്നത്‌ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിന്, പോരാട്ടം തുടരും’; ജാമ്യ കാലാവധി കഴിഞ്ഞു, കെജ്‌രിവാള്‍ ജയിലിലേക്ക്‌

മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് ‌കെ‌ജ്‌രിവാള്‍ തീഹാർ ജയിലില്‍ തിരികെ മടങ്ങി. “തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്കായി പ്രചാരണം നടത്തി. മുംബൈ, ഹരിയാന, യുപി, ഝാർഖണ്ഡ് എന്നിവിടങ്ങള്‍ സന്ദർശിച്ചു. എഎപിയല്ല പ്രധാനം. ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്. ജയിലിലായത് […]

Sports

ഇനി ലോകകപ്പ് പോരാട്ടം; ആവേശത്തിൽ ടീമുകൾ

ന്യൂയോർക്ക്‌/ ബാർബഡോസ്‌: ട്വന്റി20 ലോകകപ്പ്‌ ചരിത്രത്തിൽ രണ്ടു ടീമുകൾമാത്രമേ രണ്ടുതവണ ജേതാക്കളായിട്ടുള്ളൂ. അതിലൊന്ന്‌ വെസ്റ്റിൻഡീസാണ്‌. പപ്പുവ ന്യൂഗിനിയെ നേരിടുമ്പോൾ മൂന്നാംകിരീടത്തിലേക്കാണ്‌ വിൻഡീസിന്റെ കണ്ണ്‌. രാത്രി എട്ടിനാണ്‌ കളി. മറ്റൊരു മത്സരത്തിൽ രാവിലെ ആറിന്‌ സഹ ആതിഥേയരായ അമേരിക്ക ക്യാനഡയുമായി കളിക്കും. പ്രഥമ ചാമ്പ്യൻമാരായ ഇന്ത്യക്ക്‌ അഞ്ചിന്‌ അയർലൻഡുമായാണ്‌ ആദ്യകളി.  […]

Technology

സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

ന്യൂയോർക്ക്: ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് രാത്രി 10 നായിരുന്നു […]

District News

കൂടിയും കുറഞ്ഞും പെയ്യുന്ന മഴയിൽ വിറങ്ങലിച്ച്‌ കോട്ടയം; ഒപ്പം ഇടിയും മിന്നലും

കോട്ടയം: കൂടിയും കുറഞ്ഞും പെയ്യുന്ന മഴയിൽ വിറങ്ങലിച്ച്‌  കോട്ടയം. താത്‌കാലിക ആശ്വാസം നൽകി ഇടയ്ക്ക്‌ കുറയുന്നുണ്ടെങ്കിലും തുടർന്ന്‌ എത്തുന്ന അതിശക്തമായ മഴ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്‌. മഴയ്‌ക്കൊപ്പം ഇടിയും മിന്നലും കൂടിയായതോടെ വ്യാപക നാശത്തിനൊപ്പം ഭീതിയും വിട്ടൊഴിയുന്നില്ല.  ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 141.4 മില്ലി മീറ്റർ […]

Sports

ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്; ഡോർട്ട്‌മുണ്ടിനെ തകർത്തു

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ജർമന്‍ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്‍മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ഡാനി കാർവാഹാല്‍ (74), വിനീഷ്യസ് ജൂനിയർ (83) എന്നിവരാണ് റയലിനായി സ്കോർ ചെയ്തത്. ഇത് 15-ാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം […]

Keralam

2023ൽ കേരളം കണ്ടത്‌ രണ്ടേകാൽകോടി സഞ്ചാരികൾ; സർവകാല റെക്കോർഡ്‌

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ വരവിൽ 2023ൽ സർവകാല റെക്കോർഡിട്ട് കേരളം. 2023ൽ 2.25 കോടി സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. കോവിഡിന് മുമ്പുള്ളതിനേക്കാൾ സഞ്ചാരികളെത്തി. പ്രളയത്തിനും കോവിഡിനുംശേഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനം വൻ വർധനയാണ് രേഖപ്പെടുത്തിയത്.  2020ലെ കോവിഡ് ലോക്ക് ഡൗണിൽ വിനോദ സഞ്ചാരികളുടെ വരവിൽ 72.77 ശതമാനം […]

Local

ഏറ്റുമാനൂരിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു

ഏറ്റുമാനൂർ: പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വൃക്ഷത്തൈ നട്ട് വനമിത്ര അവാര്‍ഡ് ജേതാവും, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറുമായ ജോജോ ജോർജ് ആട്ടേൽ. ഏറ്റുമാനൂർ വൈക്കം റോഡിലെ ബസ് ബേയ്ക്കു സമീപം കാട് പിടിച്ചു കിടന്ന സ്ഥലത്താണ് ജോജോ ജോർജ് ആട്ടേലിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചത്. […]

District News

പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്

കോട്ടയം: പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി ജനപ്രിയ സാഹിത്യകാരൻ ജോയ്‌സി. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കാനം ഇ.ജെയ്ക്കു ശേഷം വായനയെ ജനകീയമാക്കിയ സാഹിത്യകാരനാണ് ജോയ്‌സി. കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റി ലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്നാണ് രണ്ടു വർഷത്തിലൊരിക്കൽ പുരസ്കാരം സംഘടിപ്പിക്കുന്നത്. 25000 രൂപയും […]

District News

ഷോൺ ജോർജ് വൈസ് ചെയർമാനായ ബാങ്കിൽ വിജിലൻസ് പരിശോധന

കോട്ടയം: ഷോൺ ജോർജ് വൈസ് ചെയർമാനായ ബാങ്കിൽ സഹകരണ വിജിലൻസ് വിഭാഗത്തിന്റെ പരിശോധന. മീനച്ചിൽ ഈസ്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്കിലാണ് സഹകരണ വിജിലൻസ് പരിശോധന നടത്തിയത്. സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഷോൺ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഷോൺ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയിരുന്നു.