
രക്തസാക്ഷികളെ അവഗണിക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം
കാസർകോട് : രക്തസാക്ഷികളെ അവഗണിക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കിടയാക്കിയത് ഇത്തരം സംഭവങ്ങളാണെന്നാണ് ഉയരുന്ന വിമര്‍ശനം. കാസര്‍കോട് കല്യോട് കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് പരിശോധിക്കുന്ന അന്വേഷണ കമ്മിഷന് മുന്നിലും പരാതി എത്തിയിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്നും ചില വിഴ്ചകള്‍ ഉണ്ടായെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ. […]