Business

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരിവിപണിയുടെ തേരോട്ടം; നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്നും ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിട്ടു. സെന്‍സെക്‌സ് 308 പോയിന്റ് മുന്നേറിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. 79,551 പോയിന്റിലേക്ക് കുതിച്ച സെന്‍സെക്‌സ് സമീപഭാവിയില്‍ തന്നെ എണ്‍പതിനായിരവും കടന്നും മുന്നേറുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 24000 […]

Movies

ബോക്സ് ഓഫീസിൽ വൻ വരവേൽപ്പ് ; കൽക്കിയ്ക്ക് ആദ്യ ദിനം തന്നെ കോടികൾ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും പോയിരിക്കുന്നു. പ്രീ ബുക്കിംഗ് റെക്കോർഡുകൾ തീർത്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ […]

Technology

ഗൂഗിൾ സെർച്ചിങ് ; 5 പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

ന്യൂഡൽഹി: സെർച്ചിങ് അനുഭവം മികച്ചതാക്കാന്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിൾ. ക്രോം ബ്രൗസറിൽ അഞ്ച് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് മൊബൈലുകളിലെ ക്രോം ബ്രൗസിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചറുകള്‍. ‘ലോക്കല്‍ സെര്‍ച്ച്’ റിസല്‍ട്ട് പെട്ടന്ന് കിട്ടാനുളള കുറുക്കുവഴികളും തിരച്ചില്‍ എളുപ്പമാക്കാനുളള നവീകരിച്ച ‘അഡ്രസ് ബാറും’ പുതിയ ഫീച്ചറുകളില്‍ […]

Keralam

നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്

നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണ് അപകടം. ഒരു വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റു. നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ ചുമരിലുള്ള ഒരു ഭാഗമാണ് അടര്‍ന്നു വീണത്. ഇതിന്റെ ഒരു ഭാഗം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നിയമസഭാ കെട്ടിടത്തിലെ ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. […]

Keralam

കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കും; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പക്ഷെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പരിശോധന ശക്തമാക്കും. പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ […]

India

പതിനെട്ടാം ലോക്‌സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ഷേഷം ‘ജയ് ഹിന്ദ്, ജയ് സംവിധാന്‍ (ഭരണഘടന)’ എന്ന മുദ്രാവാക്യവും അദ്ദേഹം മുഴക്കി. ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു തരൂര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുമ്പെ ശശി […]

India

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധം; ലാത്തിച്ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു […]

India

ലോക്സഭയില്‍ ചെങ്കോല്‍ വേണ്ട, ഭരണഘടന സ്ഥാപിക്കണം; സ്പീക്കർക്ക് സമാജ് വാദി പാർട്ടിയുടെ കത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ചെങ്കോല്‍ നീക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി. സ്പീക്കര്‍ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ഗഞ്ച് എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ചെങ്കോലിന് പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന […]

Keralam

ഭൂമി തരം മാറ്റം വേഗത്തിലാക്കാന്‍ നടപടി; മന്ത്രി കെ രാജന്‍

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഭൂമി തരം മാറ്റം വേഗത്തിലാക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ജൂലൈ ഒന്ന് മുതല്‍ 71 കേന്ദ്രങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് നടപടി വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. തരം മാറ്റലിനായുള്ള അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. […]