India

70 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യൻ പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ ആനുകൂല്യം പ്രഖ്യാപിച്ച് രാഷ്ട്രപതി

ഡൽഹി : 70 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സ ആനുകൂല്യം ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നത് അതിവേഗം പുരോഗമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് […]

Keralam

യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജറിനെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍ : യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജറിനെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു കമ്മീഷന്‍ അടിക്കുന്ന ചെയര്‍മാനായി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാറി. ഷാജറിന്റ പങ്കില്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് […]

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിച്ചുവരുത്തിയിരുന്നു. […]

Keralam

പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും നടത്തിയ ആരോപണത്തെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും നടത്തിയ ആരോപണത്തെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. വ്യാജ പ്രചരണത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്താം എന്നതിന്റെ ഉദാഹരണമാണ് യുഡിഎഫ് ചെയ്യുന്നതെന്നും സർക്കാർ ആലോചിക്കുക പോലും ചെയ്യാത്ത കാര്യമാണ് സഭയ്ക്ക് പുറത്ത് പ്രചരിപ്പിക്കുന്നതെന്നും […]

General Articles

വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് പെൻ പിൻ്റർ പുരസ്‌കാരം

വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ […]

Keralam

ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർഗോഡ് : ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന വാർത്തയെ തുടർന്നാണ് നടപടി. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങൾ അന്വേഷിച്ച ബന്ധുവിനെയും, പോലീസ് ഉദ്യോഗസ്ഥനെയും പോക്സോ […]

Sports

ഫൈനലുറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ; മത്സരത്തിന് മഴഭീഷണി

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. കുട്ടിക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. മത്സരത്തിന് മഴഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകള്‍. മത്സരദിനത്തിലുടനീളം 29 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില. എങ്കിലും ഇടിമിന്നലോടുകൂടിയുള്ള […]

Health

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ അതീവ അപകടം : പുകയില ഉല്‍പ്പന്നങ്ങളുടേതിനു സമാനമായ മുന്നറിയിപ്പ് നല്‍കണമെന്ന് ഗവേഷകൻ

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണപദാർത്ഥങ്ങൾ ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിനു ഹാനികരണമാണെന്നന്ന് അവയുടെ പാക്കറ്റുകൾക്കു മുകളിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവേഷകൻ. പുകയില ഉല്‍പ്പന്നങ്ങളുടേതിനു സമാനമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നാണ് നിർദേശം. ‘അള്‍ട്രാ പ്രോസസ്ഡ് ഫുഡ്’ എന്ന വിശേഷണം ആവിഷ്കരിച്ച […]

Keralam

കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി

കൊച്ചി: കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി. ഇന്ന് രാവിലെ നടത്തിയ പരിശോധനകളാണ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചടി നേരിട്ടത്. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ഡിപ്പോയിലെത്തിയത്. അമ്പതിലധികം പേരെ പരിശോധിക്കുകയും ചെയ്തു. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്ന് മെഷീന്‍ […]

Technology

പേടകത്തിലെ തകരാര്‍ പരിഹരിച്ചില്ല ; ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ. മടക്കയാത്രയ്ക്കായി പേടകത്തിന്‍റെ […]