Keralam

സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം. ഇടുക്കി അണക്കെട്ട്, പത്തനംതിട്ടയിലെ കക്കി, പമ്പ, എറണാകുളം ജില്ലയിലെ ഇടമലയാര്‍, വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ ഷോളയാര്‍ എന്നിവയാണ് കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട അണക്കെട്ടുകള്‍. ഇതില്‍ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ […]

Business

സൗരോർജ സെൽ നിർമാണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി

കൊച്ചി: ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ ലക്ഷ്യമിട്ട് സൗരോർജ സെല്ലുകളുടെ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു. അടുത്ത വർഷം മാർച്ച് 31ന് മുൻപ് സൗരോർജ സെല്ലുകളുടെ ഉത്പാദന ശേഷി അഞ്ചിരട്ടി വർദ്ധിപ്പിച്ച് 30 ജിഗാ വാട്ട്സിൽ എത്തിക്കുമെന്ന് കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ […]

Health

കുട്ടികളിലെ ബ്രെയിൻ ട്യൂമർ: മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടക്കരുത്

മസ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നാ‍ഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകും. കുട്ടികളിൽ പ്രത്യക്ഷപ്പെടുന്ന ബ്രെയിൻ ട്യൂമർ തിരിച്ചറിയാൻ ശരീരം നൽകുന്ന സൂചനകൾ മാതാപിതാക്കൾ കണ്ടെല്ലെന്ന് നടക്കരുത്. വേ​ഗത്തിലുള്ള രോ​ഗ നിർണയം കുട്ടികളുടെ […]

Entertainment

ഗഗനചാരി ടീം വീണ്ടും ഒന്നിക്കും ; മണിയൻ ചിറ്റപ്പൻ ആയി സുരേഷ് ഗോപി

മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ ഓടുന്ന ഗഗനചാരി സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്നു. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. റിക്ക് & മോർട്ടി എന്ന […]

Movies

നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൽക്കിയെത്തി;ആഘോഷമാക്കി ഇന്ത്യൻ സിനിമ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ ആദ്യ ഷോകൾ പൂർത്തിയായിരിക്കുമ്പോൾ വരുന്ന പ്രതികരണങ്ങൾ വളരെ മികച്ചതാണ്. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ […]

Keralam

സിദ്ധാർത്ഥന്റെ മരണം ; ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവകലാശാലയlലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ഉൾപ്പെടെയുള്ളവർക്കാണ് കോടതി നിർദേശം നൽകിയത്. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് […]

Keralam

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ‌. ജയിൽ‌ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ‌ ജയിലിലെ ഉ​ദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷം വീണ്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് സർക്കാർ നീക്കം. നിയമസഭയിൽ‌ സബ്മിഷനായി പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ […]

District News

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു ; ജില്ലയിലുടനീളം പരക്കെ നാശനഷ്ടം

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ പരസ്യ ബോർഡുകളും വീടുകളുടെ മോൽക്കൂരകളും വാട്ടർ ടാങ്കുകളുമടക്കം നിലംപതിച്ചിട്ടുണ്ട്. ജില്ലയിലുടനീളം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടു. […]

Keralam

തിരുവനന്തപുരത്ത് യൂസര്‍ ഫീ 50 ശതമാനം വര്‍ധിപ്പിച്ചു; വിമാനയാത്രക്കാർക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രയ്ക്ക് ഇനി ചെലവേറും. യൂസര്‍ ഫീ 50 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ജൂലൈ ഒന്നുമുതല്‍ ആഭ്യന്തര വിമാനയാത്രയ്ക്ക് 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നല്‍കണം. പതിവു വിമാന യാത്രക്കാരായ ഐ ടി പ്രഫഷണലുകള്‍ക്ക് ഉള്‍പ്പടെ വന്‍തിരിച്ചടിയാണ് അസാധാരണ നിരക്ക് വര്‍ധന. […]

Keralam

കെഎസ്ആർടിസി ബസും ടെമ്പോ വാനും ഇടിച്ചുണ്ടായ അപകടം ; ഒരാൾ മരിച്ചു

കൊല്ലം : കെഎസ്ആർടിസി ബസും ടെമ്പോ വാനും അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ടെമ്പോ വാനിൻ്റെ ഡ്രൈവറായ പൂയപ്പിള്ളി സ്വദേശി ഷിബു ആണ് മരിച്ചത്. വാഹനത്തിൽ സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന 40തിൽ അധികം പേർക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. റോഡരികിൽ കൂട്ടിയിട്ട കല്ലിൽ […]