No Picture
District News

ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ച് കോട്ടയം കളക്ടര്‍

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ […]

Health

ദിവസം 9,000 സ്റ്റെപ് നടക്കുന്നതിലൂടെ ഹൃദയാഘാതം വരാനുള്ള സാധ്യത 50% കുറയ്ക്കാമെന്ന് പഠനം

ആരോഗ്യത്തിന് വ്യായാമം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരീകാരോഗ്യം നിലനിർത്തുന്നതിന് വ്യായാമം ചെയ്യുന്നുണ്ട്? ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ 50 ശതമാനത്തോളം ഇന്ത്യക്കാർ പോലും ഇത് പാലിക്കുന്നില്ല എന്നതാണ് വാസ്തവം ഇതിൻ്റെ ഫലമായി ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം മുതൽ […]

Keralam

സംസ്ഥാനത്ത് കനത്ത മഴ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, […]

Keralam

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 4 ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പുറപ്പെടുത്ത 4 ട്രെയിൻ സർവീസുകളിൽ മാറ്റം. റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കിയത്. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി […]

Keralam

തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി ; യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ തെറിച്ചുവീണു

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. റെഡിമിക്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ആർ.എം.സി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്‍റെ നിർമാണ പ്ലാന്‍റിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. റെഡിമിക്സ് പ്ലാന്‍റിലെ യന്ത്രഭാഗങ്ങളിലൊന്നിന്‍റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ ചിലത് ഫാക്ടറിക്ക് സമീപത്തെ 3 നില […]

Sports

സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ് ; ടി 20 റാങ്കിങ്ങില്‍ ഒന്നാമത്

ന്യൂഡല്‍ഹി : ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസീസ് താരം ട്രാവിസ് ഹെഡ് ഒന്നാമത്. 844 റേറ്റിങ് പോയിന്റിലാണ് ഹെഡ് ഒന്നാമതെത്തിയത്. 842 പോയിന്റുമായി സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തും 816 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് മൂന്നാമതുമുണ്ട്. ടി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ […]

Keralam

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം: പോലീസിനെ സ്വതന്ത്രമായി വിടണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കുന്നത് തടയുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കണമെന്നും ഇക്കാര്യം അധിക സത്യവാങ്മൂലമായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. പോലീസിനെ സ്വതന്ത്രമായി വിടണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി വ്യക്തമാക്കി. കോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പോലീസിനെ എന്തിനാണ് സ്ഥലത്തുനിന്ന് പിന്‍വലിക്കുന്നതെന്നും […]

Keralam

ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പോലീസ് : ഹൈക്കോടതി

പാലക്കാട് : ആലത്തൂരില്‍ അഭിഭാഷകനെ എസ്‌ഐ അപമാനിച്ച സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കൊളോണിയല്‍ സംസ്കാരം പോലീസിന് തുടരാനാവില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പോലീസ്. പോലീസ് സ്റ്റേഷനില്‍ വരാന്‍ പൊതുസമൂഹത്തിന് ഭയമുക്കുണ്ടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റേതൊരു സര്‍ക്കാര്‍ ഓഫീസുപോലെയും ജനങ്ങള്‍ വരേണ്ട ഇടമാണ് പോലീസ്സ്റ്റേഷന്‍. ഭരണഘടനാനുസൃതമായി […]

India

അടിയന്തരാവസ്ഥയ്‌ക്കെതിരായ സ്പീക്കറിന്റെ പ്രമേയം, പ്രതിഷേധവുമായി കോൺഗ്രസ്; പോർമുഖം തുറന്ന് ഓം ബിർല

പതിനെട്ടാം ലോക്സഭയിൽ സ്പീക്കറായി ചുമതലയേറ്റതിന് പിന്നാലെ നാടകീയ രംഗങ്ങൾക്ക് തുടക്കമിട്ട് ഓം ബിർല. സഭാനാഥനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അടിയന്തരാവസ്ഥയെ കുറിച്ച് പ്രമേയം അവതരിപ്പിച്ച ഓം ബിർലയുടെ നടപടി പ്രതിപക്ഷ പ്രതിഷേധത്തിന് വഴിയൊരുക്കി. അടിയന്തരാവസ്ഥ വിഷയത്തിൽ പ്രതിപക്ഷ നിരയിൽ ഭിന്നത ഉണ്ടാക്കാനും പ്രമേയത്തിലൂടെ ഓം ബിർലയ്ക്ക് കഴിഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ […]

Keralam

ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടെ പൊട്ടിത്തെറിച്ചു ; തൊഴിലാളിക്ക് പരുക്ക്

തൃശൂർ : തൃശൂർ ചേറ്റുവയിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളിക്ക് പരുക്ക്. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. വീടിന്‍റെ അടുക്കള ഭാഗത്തും തീ പിടർന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. അറ്റകുറ്റപ്പണികൾ നടക്കുന്ന വീടായിരുന്നതിനാൽ പെയിൻ്റിം​ഗ് നടക്കുന്നതിനാൽ ടർപ്പെന്റൈൻ ഉൾപ്പടെ തീ പടരാൻ സാധ്യതയുള്ള വസ്തുക്കളും വലിയ […]