Health

പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളംകുടി ടൈപ്പ് 2 പ്രമേഹത്തിനു കാരണമോ? മുന്നറിയിപ്പ് നല്‍കി പുതിയ പഠനം

പ്ലാസ്റ്റിക് ബോട്ടിലുകളിലും കണ്ടെയ്‌നറുകളിലും ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്തുവായ ബിപിഎ (ബിസ്ഫിനോള്‍ എ) ഹോര്‍മോണ്‍ സന്തുലനം തടസപ്പെടുത്തുകയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 2024ലെ സയന്‌റിഫിക് സെക്ഷനില്‍ അവതരിപ്പിച്ച പഠനം സൂചിപ്പിക്കുന്നത് ബിപിഎ ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ്. […]

Keralam

വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

സംസ്ഥാനത്തെ വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം.അമ്പതാം വാർഷികത്തിൽ സർക്കാർ സപ്ലൈകോയുടെ അന്തകരായി മാറിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കുറവാണെന്ന് പറഞ്ഞ ഭക്ഷ്യ മന്ത്രി സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചു.വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടലിന് സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. […]

Keralam

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് വാടക പോലീസിന്‍റെ ഫണ്ടിൽ നിന്ന്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രകൾക്കായി പോലീസ് വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് വാടകയിനത്തിൽ രണ്ടരക്കോടിയോളം രൂപ അനുവദിച്ച് ഉത്തരവായി. മൂന്നു മാസത്തെ വാടകയായി രണ്ടു കോടി നാൽപ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്. ഹെലികോപ്റ്ററിന്‍റെ മൂന്നു മാസത്തെ വാടക നൽകാൻ അഭ്യർഥിച്ച് ഡിജിപി മേയ് ആറിനു മുഖ്യമന്ത്രിക്ക് കത്ത് […]

India

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സിബിഐ ഡല്‍ഹി റൗസ് അവന്യൂ കോടതിയെ അറിയിച്ചു. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ റൗസ് അവന്യു കോടതിയിലെത്തിയിട്ടുണ്ട്. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്രിവാള്‍ […]

General Articles

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ;’നോ പറയാം’ ലഹരിയോട്

സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് […]

Keralam

ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് പാര്‍ട്ടിക്ക് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം : ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് പാര്‍ട്ടിക്ക് അയച്ച കത്ത് പുറത്ത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാണിച്ചെഴുതിയ കത്താണ് പുറത്തുവന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസ് കത്ത് നല്‍കിയത്. ഡിവൈഎഫ്‌ഐ നേതാവ് […]

World

പ്രായപൂർത്തിയകാത്ത കുട്ടിയെ അമേരിക്കയിലെത്തിച്ച് ജോലി ചെയ്യിച്ച് പണം തട്ടിയ ദമ്പതികൾക്ക് തടവ് ശിക്ഷ

വാഷിംഗ്ടൺ : സ്‌കൂളിൽ ചേർക്കാനെന്ന വ്യാജേന ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് നിർബന്ധിച്ച് ജോലി ചെയ്യിച്ച ദമ്പതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. സ്‌കൂളിൽ ചേർക്കാം എന്ന വ്യാജേനയാണ് കുട്ടിയെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാൽ സ്‌കൂളിൽ ചേർക്കാതെ കുട്ടിയെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും […]

Business

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 78,000ന് മുകളില്‍; അള്‍ട്രാടെക്, ഐസിഐസിഐ ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 134 പോയിന്റ് മുന്നേറിയപ്പോഴാണ് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. നിലവില്‍ 78,000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23,700 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. പ്രധാനമായി അള്‍ട്രാടെക് സിമന്റ്, […]

Keralam

കെഎസ്ആർടിസിക്ക് 20 കോടി രൂപ ധനസഹായം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായ 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മുൻപ് 30 കോടി രൂപ നൽകിയിരുന്നു. ഇപ്പോൾ പ്രതിമാസം 50 കോടി രൂപയോളം കോർപ്പറേഷന് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയതെന്ന് […]

World

സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണം, അത് ഇന്ത്യയുടെ ശബ്ദമാണ്’; ഓം ബിർളയെ അഭിനന്ദിച്ച് രാഹുൽ

ന്യൂഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ​ഗാന്ധി ഈ ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ശബ്ദം മുഴങ്ങാൻ അനുവദിക്കണമെന്നും സ്പീക്കറോട് രാഹുൽ […]