Keralam

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്ന് റോജി എം ജോണ്‍ എംൽഎ

തിരുവനന്തപുരം : സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍. കേരളത്തില്‍ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്നും കോണ്‍ഗ്രസിലെ റോജി എം ജോണ്‍ പറഞ്ഞു. വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്പാറും […]

India

ഓം ബിർള ലോക്സഭാ സ്പീക്കർ

ഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിർള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് […]

World

സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലാണ്. ട്രൈബൽവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ നിർമ്മാണം ഉൾപ്പടെയുള്ള നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സെൻസസിന് വലിയ പങ്കാണുള്ളത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ്-19 കാരണം മാറ്റിവെയ്ക്കുകയാണുണ്ടായത്. 233 രാജ്യങ്ങളിൽ വെറും 44 രാജ്യങ്ങൾ മാത്രമാണ് ഇനിയും സെൻസസ് നടത്താനുള്ളത്. യുക്രെയിൻ, യെമൻ, സിറിയ, മ്യാൻമർ, […]

District News

കോട്ടയത്ത് അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം : അധ്യാപകന്‍ സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്‌മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പിപി സന്തോഷ് കുമാർ(53) ആണ് മരിച്ചത്.  ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞുവീഴുന്നതുകണ്ട് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ […]

Sports

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശക്തരായ ചിലിയെ ഒരു ഗോളിന് കീഴടക്കിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചിലിയുടെ ശക്തമായ പ്രതിരോധം ഭേദിച്ച് 86-ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒരു ക്വാര്‍ണര്‍ കിക്കിനിടെ ചിലിയന്‍ ബോക്‌സിനുള്ളില്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഇടതുവിങ്ങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിനസിന് ലഭിച്ച […]

Keralam

സപ്ലൈകോ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോയില്‍ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച മന്ത്രി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് വ്യക്തമാക്കി. ജീവനക്കാരെ പിരിച്ചുവിടുന്ന സമീപനം സപ്ലൈകോ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.  സ്വകാര്യസ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആനുകൂല്യങ്ങളാണ് താല്‍കാലിക ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഒരാളുടെ ജോലി രണ്ട് പേര്‍ എടുക്കുന്ന […]

Keralam

നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകൾക്ക് ഇന്ന് എട്ട് വയസ്സ്

നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകൾക്ക് ഇന്ന് എട്ട് വയസാവുകയാണ്. ഇന്ത്യൻ നാടക വേദിയിലെ ആധുനികതയുടെ പ്രയോക്താവായിരുന്നു കാവാലം. തനതു നാടകവേദി എന്ന ആശയത്തിനെ ചേർത്തു പിടിച്ചുകൊണ്ട് അതിന്റെ സത്ത് കൈവിടാതെ നാടകത്തെ സാധാരണ മനുഷ്യനുമായി അടുപ്പിക്കുക എന്ന കൃത്യം കാവാലം വളരെ മനോഹരമായി നിർവഹിച്ചാണ് അരങ്ങൊഴിഞ്ഞത്. നീണ്ട […]

Keralam

ആലപ്പുഴയിൽ പക്ഷിപ്പനി; പ്രഭവകേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ ഇറച്ചിയ്ക്കും മുട്ടയ്ക്കും നിരോധനം

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടർ. പ്രഭവ കേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, മാംസം, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും പിപണനത്തിനും ജൂലൈ 3 വരെ ജില്ലാ കലക്‌ടർ […]

Keralam

മലയാള സിനിമയിലെ ഏകലവ്യന്‍ ; 66-ന്റെ നിറവിൽ സുരേഷ് ഗോപി

ചലച്ചിത്ര താരത്തിൽ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്ക് സുരേഷ് ഗോപി സഞ്ചരിച്ച യാത്ര വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ ജന്മദിനം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതും ജീവിതത്തിലെ നിർണായക കാലഘട്ടവുമാണ്. ഒരു നടനായും ജനസേവകനായും 66-ന്റെ നിറവിൽ നിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് രണ്ട് മേഖലകളിലും ഉത്തരവാദിത്തങ്ങളുമേറെയാണ്.’തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസംവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 53,000ല്‍ താഴെയെത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്. 52,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ […]