Keralam

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്  : മുഖ്യമന്ത്രി പിണറായി വിജയനെതിരേ യുഡിഎഫിന്‍റെ കരിങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ച 8 കെഎസ്‌യു പ്രവർത്തകരെയും 4 എംഎസ്എഫ് പ്രവർത്തകരേയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയ കോഴിക്കോട് എൻജിഒ യൂണിയന്‍റെ സംസ്ഥാന സമ്മേളനം […]

Health

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്. വെയിന്‍ ടു വെയിന്‍ […]

Keralam

ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ മിൽമയുടെ ട്രേഡ് യൂണിയനുകൾ സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. മിൽമയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെന്‍റിന് ഇക്കാര്യം ആവശ്യപ്പെട്ട് നേട്ടീസ് സമർപ്പിച്ച് 2 ആഴ്ച പിന്നിട്ടിട്ടും ഡയറക്‌ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കാട്ടിയാണ് ട്രേഡ് യൂണിയൻ സമരത്തിലേക്ക് കടക്കുന്നത്. […]

District News

യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയിലെ വലിയ മുഴ നീക്കം ചെയ്തു

പാലാ : യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി വലിയ മുഴ കണ്ടെത്തിയത്. ശക്തമായ കൈവേദനയും കൈയ്യിൽ ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി […]

Technology

ബജറ്റ് സെഗ്മെന്റില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വിവോ

ബജറ്റ് സെഗ്മെന്റില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വിവോ. ടി ത്രീ സീരീസില്‍ വിവോ ടിത്രീ ലൈറ്റ് ഫൈവ് ജി ജൂണ്‍ 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഫോണിന് 12000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. […]

Keralam

ഇ-ഗ്രാന്‍റ് നൽകണം ; സെക്രട്ടറിയേറ്റ് പടിക്കൽ നിന്നും രാജ്‌ഭവനിലേക്ക് മാർച്ച് പ്രഖ്യാപിച്ചു

തിരുവനന്തപുരം : രണ്ടു വർഷത്തിലേറെയായി ആദിവാസി-ദലിത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാൻ്റുകൾ (ഇ-ഗ്രാൻ്റ്) നൽകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 20-ന് തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ആദിവാസി സംഘടനകൾ. ആദിവാസി ശക്തി സമ്മർ സ്‌കൂൾ, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പ്രതിഷേധ പരിപാടിയുടെ ഭാഗമായി […]

India

ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കണം;സമിതി രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും മൂലം വിശ്വാസ്യതയിടിഞ്ഞ ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കുവാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മുൻ ഐഎസ്ആര്‍ഓ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗസമിതിയാണ് രൂപീകരിച്ചത്. പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. […]

Keralam

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസില്‍ ഇനി ബേബി പെരേപ്പാടൻ ഭരിക്കും ; അയർലൻഡില്‍ മേയറായി അങ്കമാലി സ്വദേശി

എറണാകുളം : അയർലൻഡിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടൻ. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്‍റെ പുതിയ മേയറായാണ് അങ്കമാലി സ്വദേശി ചരിത്രം രചിച്ചത്. അയർലൻഡിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽ […]

District News

ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീൻ പൂട്ടിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച കാന്‍റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്‍റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്. […]

Keralam

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർണമാവുന്നതിന് മുൻ‍പുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമര സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഭൂമി വിട്ടൊഴിയൽ […]