Keralam

ഇടമലയാര്‍ ഇറിഗേഷന്‍ അഴിമതി; 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂര്‍: ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി അഴിമതിയില്‍ 43 പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ അടക്കം 48 പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ […]

Keralam

പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ 13-ാം […]

Uncategorized

വീട്ടുജോലിക്കാരെ ഉപദ്രവിച്ചതിന് ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിന് തടവുശിക്ഷ

ന്യൂഡൽഹി: ജനീവയിലെ വില്ലയില്‍ വച്ച് ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ ഉപദ്രവിച്ചുവെന്ന കേസില്‍ ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിലെ നാല് പേര്‍ക്ക് നാലര വര്‍ഷം വീതം തടവുശിക്ഷ. സ്വിസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ വംശജനും പ്രമുഖ വ്യവസായിയുമായ പ്രകാശ് ഹിന്ദുജ, ഭാര്യ, മകന്‍, മകന്റെ ഭാര്യ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. […]

Keralam

ടി പി ചന്ദ്രശേഖരൻ കേസ് പ്രതികളെ പുറത്തുവിടില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ

ടി പി ചന്ദ്രശേഖരൻ കേസ് പ്രതികളെ പുറത്തുവിടില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. പട്ടികയിൽ പേരുകൾ ഉൾപ്പെട്ടത് സ്വാഭാവിക നടപടിക്രമമെന്ന് ജയിൽ മേധാവി  പ്രതികരിച്ചു. ഫൈനൽ ലിസ്റ്റിൽ ഇവരുടെ പേരുകൾ ഉണ്ടാകില്ലെന്ന് ജയിൽ മേധാവി വ്യകത്മാക്കി. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പിറത്തുവിടാനുള്ള നീക്കം പുറത്തുവന്നതോടെ രാഷ്ട്രീയ […]

Keralam

ഏകീകൃത കുര്‍ബാന: പുതിയ സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികര്‍

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സീറോ മലബാര്‍ സഭയുടെ പുതിയ സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികര്‍. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ സമവായ സാധ്യത പൊളിയുകയാണ്. ജനാഭിമുഖ കുര്‍ബാന ഔദ്യോഗിക കുര്‍ബാനയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിമതരുടെ നിലപാട്. ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് […]

India

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. നടന്റെ അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയിലായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ […]

Keralam

സപ്ലൈകോ വാര്‍ഷികാഘോഷ പരിപാടി ധൂര്‍ത്താണെന്ന വിമര്‍ശനം ശരിയല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ വാര്‍ഷികാഘോഷ പരിപാടി ധൂര്‍ത്താണെന്ന വിമര്‍ശനം ശരിയല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് വാര്‍ഷിക പരിപാടികള്‍ നടത്തുന്നത്. പിന്നോട്ടുപോയ സ്ഥാപനം പൂര്‍ണ്ണമായി പരാജയപ്പെടട്ടേയെന്ന് കരുതാനാകുമോയെന്നും മന്ത്രി ചോദിച്ചു. വിപുലമായ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്നും ലളിതമായ ചടങ്ങുകള്‍ മാത്രമാണുള്ളതെന്നും സപ്ലൈകോ മാനേജ്മെന്റ് […]

Keralam

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.

District News

പാലാ-തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

കോട്ടയം: പാലാ-തൊടുപുഴ  ബസ് മറിഞ്ഞു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയ്ക്ക് പോയ  ബസ് ആണ് മറിഞ്ഞത്. കുറിഞ്ഞിയിൽ വളവ് തിരിയവേയാണ് ബസ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

Keralam

പ്ലസ് വൺ സീറ്റിന് ക്ഷാമം ഇല്ല’; പ്രതിഷേധം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനെന്ന് മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്നും പുതിയ കണക്കുകൾ നിരത്തി മന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പുതിയ കണക്കുമായി വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തിയത്. സീറ്റ് […]