District News

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു

കോട്ടയം: ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര സ്വദേശിയായ പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് ഇദ്ദേഹം വീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി പാപ്പൻ ബസിൽ […]

Keralam

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പോലീസ് മേധാവിക്ക് പരാതി നല്‍കി. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ […]

No Picture
District News

ട്രോളിംഗിനെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ പഴകിയ മീനിന്റെ ചാകര; അധികാരികൾ കണ്ണടയ്ക്കുന്നു

കോട്ടയം: ട്രോളിംഗിനെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്നാട്, മംഗലാപുരം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പഴകിയ മീൻ എത്തുന്നത് വ്യാപകമായി. കണ്ടെയ്നറുകളിൽ നിറച്ച് ട്രെയിൻ വഴിയും ചെക്കു പോസ്റ്റുകളിലൂടെ ലോറികളിൽ എത്തുന്ന മീനും ശരിയായി പരിശോധിക്കുന്നില്ല. ട്രോളിംഗ് നിരോധനമുള്ളതിനാൽ ചെറുവളങ്ങൾ ഉപയോഗിച്ചുള്ള ചെറിയ മീൻ ലഭ്യതയേ കേരളത്തിൽ ഇപ്പോഴുള്ളൂ. […]

Keralam

4 വർഷ ബിരുദം, ജൂലൈ 1ന് തുടങ്ങും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ 4വർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ 1ന് ‘വിജ്ഞാനോത്സവ’ത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തിരുവനന്തപുരം ഗവ. വിമൻസ് കോളെജിലാണ് ഉച്ചക്ക് 12 ന് ചടങ്ങ്. ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായാണ് ഈ വർഷം മുതൽ […]

Health

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’; കേന്ദ്രനിര്‍ദേശത്തിന് വഴങ്ങി കേരളം

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറിക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നേരത്തെ പേര് മാറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. […]

Keralam

മാലിന്യം റോഡരികില്‍ തള്ളി; സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂട്ടറില്‍ വച്ചിരുന്ന മാലിന്യ പാക്കറ്റ് റോഡരികില്‍ ഉപേക്ഷിച്ച സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. സംഭവത്തില്‍ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗവും സിപിഐഎം നേതാവുമായ പി എസ് സുധാകരനാണ് […]

Keralam

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്തശേഷം യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആരേയും പുറത്തേക്ക് […]

Keralam

മാവേലിക്കരയില്‍ വീടിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍(55) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് […]

Keralam

സിപിഐഎം കൊല്ലാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും ; കെ സുധാകരന്‍

പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഐഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടിപി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം […]

Keralam

മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മാക്ട ലെജൻ്റ് ഓണർ  പുരസ്കാരം പ്രഖ്യാപിച്ചു. ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിക്കാണ് ഇത്തവണത്തെ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ […]