Keralam

സംസ്ഥാന സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ഇ​ന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് 4നു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും […]

Movies

ദേവ് പട്ടേല്‍ സംവിധാനം ചെയ്ത് ഇന്ത്യയിൽ റിലീസ് ഉപേക്ഷിച്ച ചിത്രം മങ്കിമാൻ ഒടിടി റിലീസിനൊരുങ്ങുന്നു

മുംബൈ: ദേവ് പട്ടേല്‍ സംവിധാനം ചെയ്ത് ഇന്ത്യയിൽ റിലീസ് ഉപേക്ഷിച്ച ചിത്രം മങ്കിമാൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളിൽ രണ്ട് മാസം മുൻപേ റിലീസ് ചെയ്ത ചിത്രമാണ് മങ്കിമാൻ. ഇന്ത്യന്‍ പാശ്ചത്തലത്തിലൊരുങ്ങിയ സിനിമ ജൂൺ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്ഫോമായ പീക്കോക്കിലാണ് പ്രീമിയർ ചെയ്യുക. സിനിമയുടെ […]

India

വ്യാജ ആധാര്‍കാര്‍ഡുമായി പാര്‍ലമെന്റില്‍ കയറാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: വ്യാജ തിരിച്ചറിയില്‍ കാര്‍ഡുമായി പാര്‍ലമെന്റിനകത്ത് കയറാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശുകാരായ മൂന്ന് തൊഴിലാളികളെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. കാസിം, മോനിസ്, സോയബ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പാര്‍ലമെന്റ് ഗേറ്റില്‍ സുരക്ഷാപരിശോധനയ്ക്കിടെയാണ് ഇവരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പരിശോധനയില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് […]

Keralam

ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ് ; കെപിസിസി നേതൃയോഗം അടുത്തയാഴ്ച

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷം ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. കെപിസിസി നേതൃയോഗം അടുത്തയാഴ്ച ചേരാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചു. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന അജണ്ട. രാഹുല്‍ ഗാന്ധി രാജിവെച്ചാല്‍ വയനാട്ടിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം […]

Keralam

‘ഡോറ – ബുജി’യായി നാടുചുറ്റല്‍, കാശ് തീർന്നപ്പോൾ പെട്ടു; നാലാം ക്ലാസുകാരെ രക്ഷിച്ചത് ഓട്ടോഡ്രൈവര്‍

കൊച്ചി: കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാം ക്ലാസുകാരെ ഓട്ടോഡ്രൈവർ വീടുകളിലെത്തിച്ചു. ആമ്പല്ലൂരിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകീട്ട് സ്കൂൾ വിട്ടശേഷമാണ് കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാർ നാടുചുറ്റിക്കാണാനിറങ്ങിയത്. നേരെ സ്വകാര്യ ബസിൽ കയറി യാത്ര തുടങ്ങി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശൊക്കെ തീർന്നിരുന്നു. […]

Keralam

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്; സുരേഷ് ​ഗോപിക്ക് ക്യാബിനെറ്റ് പദവി

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാ അം​ഗമാകും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരും. തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ​ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള മന്ത്രി പദവി ലഭിക്കും. വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക് പോകും. ശോഭ സുരേന്ദ്രനും സംഘടനയിൽ പ്രധാന പദവി […]

Uncategorized

പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ ഗാന്ധി ; പ്രവര്‍ത്തകസമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനത്തോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കെത്തും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിനും, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെ നിലപാടിനോടും രാഹുല്‍ ഗാന്ധി വഴങ്ങും. നാളത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ആകും അന്തിമ തീരുമാനം സ്വീകരിക്കുക. മോദി സര്‍ക്കാരിനെതിരായ ശക്തമായ നിലപാടും രാഹുലിന്റെ […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; രാജ്യസഭ സീറ്റും ചർച്ചയാകും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും. രാജ്യസഭാ സീറ്റിന് ഘടകകക്ഷികൾ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം ആരു മന്ത്രിയാകണം എന്നത് യോ​ഗത്തിൽ […]

Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് 12 ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

India

ഓഹരി വിപണിയിൽ കുംഭകോണം? എക്‌സിറ്റ് പോളിന്റെ തലേന്ന് വലിയ തോതിൽ നിക്ഷേപം; മോദിക്കെതിരേ ഗുരുതര ആരോപണവുമായി രാഹുൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവില്‍ ഓഹരി വിപണിയില്‍ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ വലിയ കുംഭകോണം നടത്തിയതായും ഇതിനായി വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ […]