India

കര്‍ഷകസമരത്തിനെതിരായ പരാമര്‍ശം; കങ്കണക്ക് നേരെ സിഐഎസ്എഫ് ജീവനക്കാരിയുടെ ‘ആക്രമണം’

ചണ്ഡീഗഡ്: നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ജീവനക്കാരി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കര്‍ഷക പ്രക്ഷോഭത്തിനെതിരെ കങ്കണ സംസാരിച്ചുവെന്നാരോപ്പിച്ചാണ് മര്‍ദ്ദനമെന്നാണ് വിവരം. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിയാണ് മര്‍ദ്ദിച്ചത്. വിമാനത്താവളത്തിനുള്ളില്‍ വെച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിനെ തല്ലുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ ഉടന്‍ […]

India

പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂണ്‍ 10 വരെയാണ് പ്രജ്വലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 31നാണ് പ്രജ്വല്‍ അറസ്റ്റിലായത്. വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്നുള്ള […]

Keralam

വോട്ടർ പട്ടികയിൽ 21 വരെ പേര് ചേർക്കാം; അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ജൂൺ 21 വരെ […]

India

കർണാടക മന്ത്രിസഭയിൽ ആദ്യ രാജി; ഗോത്രക്ഷേമ വികസനവകുപ്പ് മന്ത്രി രാജിവച്ചു

കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്നാണ് രാജി. 86 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തൽ. കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തിരുന്നു. കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെയാണ് മരിച്ച നിലയിൽ […]

Keralam

തൃശൂരില്‍ യുഡിഎഫിനേറ്റ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കണ്ണൂര്‍: തൃശൂരില്‍ യുഡിഎഫിനേറ്റ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തില്‍ ആരെയും കുറ്റക്കാരായി കാണാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കട്ടേയെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ചില […]

Keralam

മുരളീധരന് വേണ്ടി കെപിസിസി സ്ഥാനം ഒഴിയാനും തയ്യാർ : കെ. സുധാകരൻ

കണ്ണൂർ: ഏത് പദവിക്കും കെ. മുരളീധരൻ യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വേണ്ടിവന്നാൽ കെപിസിസി സ്ഥാനം അദ്ദേഹത്തിന് നൽകാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. വയനാട്ടിൽ മുരളീധരനെ മത്സരിപ്പിക്കാൻ തടസമെന്നുമില്ല. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. എവിടെയും മത്സരിപ്പിക്കാൻ അദ്ദേഹം യോഗ്യനാണ്. രാഹുൽ ഗാന്ധിയുടെ തീരുമാനം വരാതെ നയനാടിനെക്കുറിച്ച് ആലോചിക്കാൻ പറ്റില്ലെന്നും […]

World

‘ഗ്യാരണ്ടി ഏറ്റില്ല’ ; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളില്‍ എൻഡിഎയ്ക്ക് തോൽവി

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ തോറ്റു. 2024 മാർച്ച് 16 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 164 മണ്ഡലങ്ങളിൽ 77 സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ പരാജയം നേരിടുകയായിരുന്നു. ‘ദ ക്വിന്റ്’ ആണ് ഇതുസംബന്ധിച്ച് കണക്കുകൾ […]

Keralam

സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ; ഗീവര്‍ഗീസ് കൂറിലോസ്

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാരത്തകര്‍ച്ചയുണ്ടായി. മന്ത്രിമാരുടെ പ്രകടനം ദയനീയമായി. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാതചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും […]

India

രാഹുല്‍ പ്രതിപക്ഷ നേതാവാകും? കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശനിയാഴ്ച്ച

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന പ്രവര്‍ത്തക സമിതി യോഗം ജൂണ്‍ എട്ടിന് ചേരും. ശനിയാഴ്ച്ച രാവിലെ 11 മണിക്കാണ് യോഗം ചേരുക. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം. 99 എംപിമാര്‍ ഉള്ളതിനാല്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കും എന്നാണ് […]

District News

തോൽവിക്കു കാരണം തുഷാറിന്റെ വരവും സർക്കാർവിരുദ്ധ തരംഗവുമെന്ന് വിലയിരുത്തൽ

കോട്ടയം :  ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കോട്ടയം മണ്ഡലത്തിൽ മത്സസരരംഗത്ത് എത്തിയതാണ് തോമസ്ചാഴികാടന്റെ പരാജയത്തിനു കാരണമെന്ന് കേരള കോൺഗ്രസിന്റെ (എം)  അനൗദ്യോഗിക വിലയിരുത്തൽ. മന്ത്രി വി.എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ ഇടതു മുന്നണി പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതും എസ്.ൻഡിപി നേതൃത്വം തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി ശക്തമായി രംഗത്തു […]