India

ഇന്ത്യ സഖ്യം രൂപീകരിച്ചാൽ ബിജെപി എംപിമാരും പിന്തുണയ്ക്കുമെന്ന് തൃണമൂൽ

ന്യൂഡൽഹി: ഇന്ത്യാ സഖ്യം സർക്കാർ രൂപികരിച്ചാൽ പിന്തുണയ്ക്കാമെന്ന് ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാരമറിയിച്ചത്. ബംഗാളിൽ നിന്നുള്ള 3 എംപിമാരാണ് ഇന്ത്യ സഖ്യസർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും […]

Keralam

എടപ്പാൾ പോത്തന്നൂരിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു

മലപ്പുറം: എടപ്പാൾ പോത്തന്നൂരിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു. പോത്തന്നൂർ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. പോത്തന്നൂരിലെ വീട്ടിൽവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാർ എടപ്പാളിലെ സ്വകാര്യ […]

Keralam

വടകരയിലെ പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി പറഞ്ഞ് കെ.കെ. ശൈലജ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ വടകരയിൽ എൽഡിഎഫിന് വോട്ട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് കെ.കെ. ശൈലജ. ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്ക് […]

World

ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സ്പെയിനും; ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കോടതിയിലെ കേസിൽ കക്ഷിചേരും

ഗാസ മുനമ്പിലെ ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെ അന്താരാഷ്ട്ര കോടതി മുമ്പാകെ (ഐസിജെ) ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ കക്ഷി ചേരുമെന്ന് അറിയിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറെസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അയര്‍ലന്‍ഡ്, ചിലി, മെക്‌സിക്കോ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം കക്ഷി ചേര്‍ന്നിരുന്നു. വംശഹത്യ കണ്‍വെന്‍ഷന്റെ കീഴിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് […]

Keralam

എം.വി. ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്‍ന സുരേഷിന് ജാമ്യം

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്‍ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസിട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം എടുത്തിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണക്കടത്ത് ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങാൻ വിജേഷ് പിള്ള മുഖേന എം.വി […]

Keralam

മുരളി ഏത് പദവിക്കും യോഗ്യൻ, കെപിസിസി അധ്യക്ഷ സ്ഥാനം മുരളിക്ക് നൽകാം: കെ സുധാകരൻ

കണ്ണൂർ: മുരളിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കണ്ണൂരിലെ നിയുക്ത എംപിയും കെപിസിസി പ്രസിഡൻ്റുമായ കെ സുധാകരൻ. മുരളി എവിടെ മത്സരിപ്പിക്കാനും യോഗ്യൻ ആണെന്നും കെ സുധാകരൻ പറഞ്ഞു. ആദ്യം അതിന് രാഹുൽ ഗാന്ധിയുടെ തീരുമാനം അറിയണം. രമ്യയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു. വേണമെങ്കിൽ കെപിസിസി അധ്യക്ഷ […]

Sports

ഓസീസിന് വിജയത്തുടക്കം; സ്‌റ്റോയിനിസിന് അര്‍ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റും

ഒമാന്റെ ബൗളര്‍മാരെ തുടരെ തുടരെ പ്രഹരിച്ച് സ്റ്റോയിനിസും വാര്‍ണറും ടി20 ലോക കപ്പില്‍ ഓസീസിന് ആദ്യ വിജയം സമ്മാനിച്ചു. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ഡോസില്‍ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ഒമാനെ 39 റണ്‍സിനാണ് കങ്കാരുപ്പട കീഴടിക്കിയത്. ബോളിങ്ങിലും തിളങ്ങിയ സ്‌റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. ടി20 മത്സരങ്ങള്‍ തുടങ്ങി […]

Business

സ്വിഗി, ഒല, ഫ്ളിപ്കാര്‍ട്ട് : പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് കമ്പനികള്‍

ആഗോളതലത്തില്‍ ടെക് കമ്പനികള്‍ നടത്തിവരുന്ന പിരിച്ചുവിടലുകള്‍ തുടരുന്നു. 2023 ല്‍ ലോകം ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു ടെക് മേഖലയിലെ കൂട്ട പിരിച്ചുവിടല്‍. എന്നാല്‍ 2024 ആറുമാസം പിന്നിടുമ്പോഴും ജീവനക്കാരെ കുറയ്ക്കുന്ന ടെക് ഭീമന്‍മാരുടെ നിലപാടിന് മാറ്റം വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പുതുതലമുറ ടെക് കമ്പനികളാണ് […]

Keralam

തൃശൂരിലെ വിജയ ശില്‍പ്പി കെ സുരേന്ദ്രന്‍; നിയമസഭാ തെരഞ്ഞെടുപ്പിലും നേതൃത്വം മുതല്‍ക്കൂട്ടാവുമെന്ന് ബിജെപി

തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശില്‍പ്പി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണെന്ന് ബിജെപി. ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്ന് പാര്‍ട്ടി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ […]

Keralam

മുന്നറിയിപ്പില്‍ മാറ്റം, എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ […]