Keralam

കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 12 പേർക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളും ഡ്രൈവറും ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. റോഡിന്‍റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ […]

District News

യുവാവിൻ്റെ മൃതദേഹം ഓടയിൽ ; ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം : പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ ഓടയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരുമലയിൽ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഷ്ണു […]

Health

പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു ; ലോകത്ത് ആദ്യം,സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്‌സികോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. […]

Keralam

സ്കൂൾ വാഹനമോടിക്കാൻ ദുശീലങ്ങളുള്ള ഡ്രൈവമാർ വേണ്ട ഗതാഗതവകുപ്പിന്‍റെ സർക്കുലർ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനോ, അമിത വേഗത്തിൽ വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്‍റെ സർക്കുലർ. ചുവപ്പ് സിഗ്‌നൽ മറികടക്കുക, ലെയിൻ മര്യാദ പാലിക്കാതിക്കുക,അംഗീകൃതമല്ലാത്ത വ്യക്തിയെക്കൊണ്ട് വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വർഷത്തിൽ രണ്ടു പ്രാവിശ്യത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്ന് പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു. സ്കൂൾ വാഹനമോടിക്കുന്നവർ […]

Keralam

ഡല്‍ഹിയിലെത്താന്‍ സുരേഷ് ഗോപിക്ക് നിര്‍ദേശം ; മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടതായി തൃശൂര്‍ എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുന്‍പായാണ് എത്താന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ […]

Keralam

അധ്യാപക സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: പുതിയ അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രവൃത്തിദിനങ്ങള്‍ 220 ആക്കി. കഴിഞ്ഞ വര്‍ഷം 204 പ്രവൃത്തി ദിനമായിരുന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി ദിനങ്ങള്‍ 220 ആക്കിയത്. […]

Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർ‌ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 60 […]

Keralam

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി. തുടർച്ചയായ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. ഒരു ജാമ്യ ഹർജി തള്ളി മൂന്നു ദിവസത്തിനുശേഷം വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് പിഴ ചുമത്തിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി […]

Keralam

കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

കോഴിക്കോട്: കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മുരളീധരന്റെ കോഴിക്കോടെ വസതിയിലെത്തിയാണ് കാണുക. തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ താന്‍ പൊതുരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കെപിസിസി പ്രസിഡന്റ് നേരിട്ട് എത്തി മുരളീധരനെ കാണുന്നത്. […]

Uncategorized

നവജാതശിശു മരിച്ചു ; ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളെജിൽ‌ വനജാതശിശു മരിച്ചത് ചികിത്സാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്‍റെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മനുവിന്‍റെ ഭാര്യ സൗമ്യ കഴിഞ്ഞ മാസം 28-നായിരുന്നു പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച്‌ തീവ്രപരിചരണവിഭാഗത്തിലാക്കി.  […]