Keralam

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ […]

Keralam

സര്‍ക്കാരിന്‍റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു ; എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ് മരിച്ചത്. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, […]

District News

കോട്ടയം അതിരൂപതയില്‍ ഗ്രാന്‍ഡ് പേരെന്റ്സ് ഡേ അഘോഷിച്ചു

കോട്ടയം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ  നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷിച്ചു. ഗ്രേസ്ഫുള്‍ ഏജിങ്ങ് എന്ന പേരില്‍ നടത്തിയ ഗ്രാന്‍ഡ് പേരന്റ്സ് ഡേ കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത […]

Keralam

വയനാട് ഉരുൾപൊട്ടൽ ; സഹായ വാ​ഗ്ദാനവുമായി തമിഴ്നാട്

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സഹായ വാ​ഗ്ദാനവുമായി തമിഴ്നാട്. സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. എൻഡിആർഫ് സംഘവും ഫയർഫോഴ്സും ദുരന്തമേഖലയിലുണ്ട്.മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ് മരിച്ചത്. […]

Sports

പാരിസ് ഒളിംപിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ടേബിൾ ടെന്നിസ് വനിത താരം മണിക ബത്ര

പാരിസ് : പാരിസ് ഒളിംപിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ടേബിൾ ടെന്നിസ് വനിത താരം മണിക ബത്ര. ഇതാദ്യമായി ഒരു ഇന്ത്യൻ താരം ഒളിംപിക്സ് ടേബിൾ ടെന്നിസിന്റെ പ്രീ ക്വാര്‍ട്ടറിൽ കടന്നു. ഫ്രാൻസിന്‍റെ പ്രിഥിക പാവഡെയെ തോൽപ്പിച്ചാണ് മണികയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാല് ​ഗെയിമുകൾക്ക് ഇന്ത്യൻ താരം വിജയിച്ചു. […]

Keralam

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും; താത്കാലിക പാലം നിര്‍മിക്കും; ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി സൈന്യവും രംഗത്ത്. 225 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് സൈന്യമെത്തിയത്. മദ്രാസില്‍ നിന്നുള്ള സെക്കന്‍ഡ് ഇന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 122 പേരടങ്ങുന്ന സംഘവും കോഴിക്കോടും കണ്ണൂരില്‍ നിന്നുമുള്ള സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നിലവിലുള്ള രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനാണ് […]

Keralam

രാഹുൽ ഗാന്ധി വായനാട്ടിലെത്തും ; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും

വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും, പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു. വയനാട്ടിലേക്ക് കരസേന ഇതിനോടകം […]

Keralam

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്‍റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി

കല്‍പ്പറ്റ: കനത്ത മഴ പെയ്‌തെങ്കിലും രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാകുമെന്ന് വയനാട്ടുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല […]

Keralam

‘വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തും’; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും അലേർട്ട് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ പ്രതിനിധി വയനാട്ടിലേക്ക് ഉടനെത്തുമെന്നും ആരെന്ന് സംബന്ധിച്ചടക്കം […]

District News

കോട്ടയം ജില്ലയിലെ പ്രധാന പാതകളിലൊന്നായ കെ കെ റോഡ് രാജ്യാന്തര നിലവാരത്തിലേക്ക്‌

കോട്ടയം: ജില്ലയിലെ പ്രധാന പാതകളിലൊന്നായ കോട്ടയം-കുമളി റോഡും രാജ്യാന്തര നിലവാരത്തിലേക്ക്‌. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാതയാണ്‌ നവീകരിക്കുന്നത്‌. ദേശീയപാതാ 183(കൊല്ലം–-തേനി)ന്റെ ഭാഗമാണ്‌ കെ കെ റോഡ്‌. മണർകാട്‌ മുതൽ വാഴൂർ ചെങ്കൽപ്പള്ളി വരെയുള്ള  ഇരുപത്തിയൊന്ന്‌ കിലോമീറ്റർ ആദ്യ ഘട്ടത്തിൽ നവീകരിക്കും. പതിനാറ്‌ മീറ്റർ വീതിയിലാണ്‌ റോഡ്‌ നവീകരിക്കുക. പ്രാരംഭ […]