Keralam

‘കുട്ടികളുടെ പഠനം ഉടൻ പുനരാരംഭിക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കും’; മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിൻ്റിങ് ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത […]

Keralam

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ ഇടക്കാല സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.എം.മനോജിന്റെ ബഞ്ച് വിശദമായി വാദം കേൾക്കും. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ […]

Keralam

വയനാട് ദുരന്തത്തിന് ശേഷം ആദ്യം, ഇന്ന് ഒരിടത്തും അലര്‍ട്ട് ഇല്ല; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായെങ്കിലും ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലബാര്‍ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും ‘അലര്‍ട്ട്’ ഇല്ല. വയനാട് ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് അലര്‍ട്ട് ഇല്ലാത്ത ദിനമാണ് ഇന്ന്. ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ “കേവ് ടു സൊമാറ്റോ” ഫുഡ് എക്സ്പോ സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് “കേവ് ടു സൊമാറ്റോ” ഫുഡ് എക്സ്പോ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്  സിനി ജോസഫ്  സ്വാഗതം ആശംസിച്ചു. പുരാതന ഗുഹാ ജീവിതത്തിലെ പച്ച […]

Keralam

കേരള പോലീസിന്‍റെ മികവ് പരിശോധിക്കാൻ റോബിൻ ഹുഡ് മോഡൽ കവർച്ചാശ്രമം: യുവാവ് പിടിയിൽ

കാസർകോട് : എടിഎമ്മിൽ മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കുമ്പള സ്വദേശി മൂസ ഫഹദ് (22) ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ മൊഗ്രാൽ ജങ്ഷനിലുള്ള എടിഎമ്മിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നത്. കേരള പോലീസാണോ, ഗൾഫ് പോലീസാണോ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ മിടുക്കരെന്ന് പരീക്ഷിച്ചതാണ് താനെന്നായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. ജൂലൈ […]

Keralam

‘വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കും,മാതൃകാ സ്കൂൾ ആക്കും’; വി ശിവൻകുട്ടി

വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും […]

World

പാരിസ് ഒളിംപിക്സ് സമാപന ചടങ്ങ്; ഇന്ത്യയുടെ പതാക ഉയർത്തുക മനു ഭാകർ

പാരിസ്: പാരിസ് ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക ഉയർത്തുക മെഡൽ ജേതാവ് മനു ഭാകർ. ഇന്ത്യയുടെ ഷൂട്ടറായ മനു ഭാകർ ഇന്ത്യക്ക് വേണ്ടി പാരിസിൽ രണ്ട് വെങ്കല മെഡൽ നേടി തന്നിരുന്നു. ഷൂട്ടിങിൽ ഒളിംപിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും മനു ഭാകറാണ്. ആദ്യം […]

Technology

എഐ ശബ്ദം ഉപയോഗിക്കണം; ഹോളിവുഡ് താരങ്ങള്‍ക്ക് മെറ്റയുടെ ഓഫര്‍

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ശബ്ദം ഉപയോഗിക്കുന്നതിന് മെറ്റ ഹോളിവുഡ് താരങ്ങള്‍ക്ക് ലക്ഷക്കണിക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഹോളിവുഡ് താരങ്ങളുടെ ശബ്ദം എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് അവകാശം സ്വന്തമാക്കുന്നതിനാണ് താരങ്ങള്‍ക്ക് വന്‍തുക ഓഫര്‍ വയ്ക്കുന്നത്. ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗന്‍ മിഷേല്‍ കീ എന്നിവരുമായി കമ്പനി ചര്‍ച്ചയിലാണെന്നാണ് […]

Keralam

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

‘റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ […]

Health

‘അമീബിക് മസ്തിഷ്‌ക ജ്വരം, പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലെടുക്കണം’: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്രമായ […]