Keralam

ദുരിത ധനസഹായത്തിൽ നിന്നും വായ്പാ തുക പിടിച്ചു; ഗ്രാമീൺ ബാങ്കിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. വയനാട് കലക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് […]

Technology

യുവതിയിൽ നിന്ന് നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം രൂപ ഓൺലൈൻ വഴി കൈക്കലാക്കിയ കേസിലെ പ്രതികൾ പിടിയിൽ

 തൃശൂർ: വാട്ട്സ്ആപ്പിലൂടെ ‘ഗോൾഡ്മാൻ സാച്ച്‌സ്’ എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ‘ഗോൾഡ് മാൻ സാച്ച്‌സ്’ കമ്പനിയിൽ ഉന്നതജോലി ഉള്ളവരാണെന്നും ട്രേഡിംഗ് ടിപ്പ്സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി തട്ടിപ്പ് സംഘം വാട്ട്സാപ്പിലൂടെ പരിചയപ്പെട്ടത്. പല ഘട്ടങ്ങളിലായി അരക്കോടിയോളം രൂപ നിക്ഷേപിച്ച യുവതിക്ക് കൂടുതൽ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്‌ക്കെതിരെ പരാമര്‍ശം

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്‌ക്കെതിരെ പരാമര്‍ശം. ഡബ്ല്യുസിസി സ്ഥാപക അംഗത്തിന് സ്വാര്‍ത്ഥ താത്പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് പ്രചരിപ്പിച്ചു. ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയില്‍ അവസരം ലഭിച്ചു. സിനിമയിലെ പുരുഷന്മാര്‍ക്കെതിരെ അവര്‍ […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട് ഭയപ്പെടുത്തുന്നത് ; നടപടി എടുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. റിപ്പോർട്ട് ഭയപ്പെടുത്തുന്നതാണെന്നും നടപടി എടുക്കുമെന്നും പി സതീദേവിപ്രതികരിച്ചു. വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ് മലയാളം സിനിമ മേഖലയിൽ ഉള്ളതെന്ന് സതീദേവി പറഞ്ഞു. തെറ്റായ പ്രവണതകൾക്കെതിരെ സാംസ്‌കാരിക രംഗത്തുള്ളവർ രംഗത്തേക്ക് വരണമെന്ന് സതീദേവി പറഞ്ഞു. മുഴുവൻ സിനിമാ […]

Keralam

അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നു ; സ്ത്രീകൾക്ക് ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയുന്നില്ല; ഹേമ കമ്മിറ്റി റിപ്പോർ‌ട്ട്

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തൽ. അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്നും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ‌ പറയുന്നു. അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശം.നടിമാർ താമസിക്കുന്ന ഹോട്ടലുകളിൽ നടന്മാർ വാതിലിൽ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ല. അമ്മ ഷോ റിഹേഴ്‌സല്‍ തിരക്കിലാണ് തങ്ങള്‍. അതിനാണ് പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും […]

District News

അണക്കെട്ടുകളിലെ ഉൾനാടൻ മത്സ്യോത്പാദനം ; ഈ വർഷം നിക്ഷേപിക്കുന്നത് 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ

കോട്ടയം : ജലസംഭരണികളിലെ ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഈവർഷം ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത് 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ. സംസ്ഥാനത്തെ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ അഞ്ചുജില്ലകളിലെ തിരഞ്ഞെടുത്ത 12 അണക്കെട്ടുകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പുരോഗമിക്കുന്നത്. ഒരുകോടി രൂപയാണ് ഇതിനായി സംസ്ഥാനസർക്കാർ ചെലവഴിക്കുന്നത്. ഇപ്രകാരം […]

Keralam

മലയാള സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങളെന്ന പരാമര്‍ശങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

മലയാള സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങളെന്ന പരാമര്‍ശങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ആദ്യ പേജ് ആരംഭിക്കുന്നത് ഈ വാചകങ്ങളോടെയാണ്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചതിന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് പുറത്തുവരുന്നത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നായിരുന്നു വിവരാവകാശ […]

Movies

കങ്കുവയോട് മത്സരിക്കാൻ വേട്ടൈയനെത്തും ; നേർക്കുനേർ പോരാട്ടത്തിന് രജനിയും സൂര്യയും

‘ജയ് ഭീം’ എന്ന സിനിമക്ക് ശേഷം ടി ജെ ജ്ഞാനവേൽ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ‘വേട്ടൈയൻ’ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ചിത്രം ഒക്ടോബർ 10 ന് തീയറ്ററുകളിലെത്തുമെന്ന് അണിയറക്കാർ അറിയിച്ചു. ചിത്രത്തിൽ രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും. […]