Keralam

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഉണ്ടാവില്ലെന്ന് അറിയിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി

പാലക്കാട് : സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഉണ്ടാവില്ലെന്ന് അറിയിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഉണ്ടാകും. ലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം […]

World

ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ട്രാവൽ ഇൻഷുറൻസിൽ കൂടുതൽ വ്യക്തതയുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ

ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ, സന്ദർശകർക്ക് അടിയന്തര ചികിത്സയും സഹായവും സംബന്ധിച്ച വിവരങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) വിശദീകരിച്ചു. അടിയന്തര വൈദ്യചികിത്സയും സഹായവും ആവശ്യമുള്ള സന്ദർശകർക്ക് ഖത്തറിലെ സർക്കാരിന് കീഴിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സന്ദർശകരുടെ നിർബന്ധിത ഇൻഷുറൻസ് ഉപയോഗിച്ച് സന്ദർശകർക്ക് എച്ച്എംസിയിൽ […]

Local

800 ൽ പരം ഒഴിവുകളിലേക്ക്‌ സൗജന്യ തൊഴിൽമേള അതിരമ്പുഴയിൽ

അതിരമ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ന്‌ ‘പ്രയുക്തി’ ജോബ് ഡ്രൈവ്‌ നടത്തുന്നു. കേരളത്തിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികളിലേക്കും, പ്രമുഖ സഹകരണ സൊസൈറ്റിയിലേക്കും. ഫിനാൻഷ്യൽ സ്ഥാപനത്തിലേക്കും പ്ലസ് ടു, ഐടിഐ, […]

Business

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസില്‍ മോട്ടോയുടെ ജി45 ലോഞ്ച് ബുധനാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസില്‍ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മോട്ടോ ജി85 ഫൈവ് ജി പുറത്തിറക്കി ഏതാനും ആഴ്ചകള്‍ക്കകമാണ് മോട്ടോ ജി45 അവതരിപ്പിക്കുന്നത്. ബുധനാഴ്ച മോട്ടോ ജി45 ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോട്ടോ ജി 45 വെഗന്‍ ലെതറിന്റെയും മെലിഞ്ഞ […]

Keralam

സംഭവിച്ചത് സാങ്കേതികമായ വീഴ്ച; കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായമായി ലഭിച്ച തുകയിൽ നിന്ന് ഇഎംഐ പിടിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ. സംഭവിച്ചത് സാങ്കേതികമായ വീഴ്ചയാണെന്നും മൂന്ന് അക്കൗണ്ടുകളിൽ മാത്രമാണ് പാകപ്പിഴ സംഭവിച്ചതെന്നും വിമല വിജയഭാസ്കർ  പറഞ്ഞു. പിഴവ് തിരിച്ചറിഞ്ഞപ്പോൾ ഉടൻതന്നെ അത് തിരുത്തിയെന്ന് വിമല വിജയൻ‌ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും; ഉച്ചയ്ക്ക് 2.30 ന് അപേക്ഷകർക്ക് ലഭ്യമാകും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കി ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് […]

Keralam

ബിബിഎ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: കൊച്ചിയിൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കങ്ങരപ്പടി സ്വദേശിനി അമൃതയാണ് മരിച്ചത്. വീടിന് സമീപത്തുള്ള കുളത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമൃതയെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. വീട്ടുകാരും പോലീസും ബന്ധുക്കളും നാടത്തിയ തെരച്ചിലിന് ഒടുവിൽ രാവിലെ ആറരയോടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി […]

Keralam

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജര്‍ പിടിയിൽ

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന മുൻ മാനേജർ പിടിയിൽ. തമിഴ്നാട് സ്വദേശി മധ ജയകുമാറിനെയാണ് കർണാടക തെലുങ്കാന അതിർത്തിയിൽ വച്ച് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ കേരള പോലീസ് പുറപ്പെട്ടു. തട്ടിപ്പിനു പിന്നാലെ ഒളിവിലായിരുന്ന പ്രതി മധ ജയകുമാറിനെയാണ് കർണാടക- തെലങ്കാന അതിർത്തിയിൽ […]

Keralam

കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത് തെറ്റ്, പോസ്റ്റുണ്ടാക്കിയവരെ ആദ്യം കണ്ടെത്തണമെന്ന് എം വി ജയരാജൻ

കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പോലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. എന്നാൽ അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിൻ്റെ അഡ്മിനായ ബ്രാഞ്ച് സെക്രട്ടറി […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി ഉത്തരവിട്ടു. കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയ വ്യക്തികൂടിയാണ് രഞ്ജിനി. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് നല്‍കണമെന്ന ആവശ്യം കൂടി രഞ്ജി ഹർജിയില്‍ ഉന്നയിച്ചിരുന്നു. […]