India

ജനസംഖ്യാ വർദ്ധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി

പ്രയാഗ്‌രാജ് : ജനസംഖ്യാ വർദ്ധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. അടിയന്തരാവസ്ഥ കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നാരായണ മൂർത്തി. ജനസംഖ്യ, […]

Food

അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം ; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരത്തിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്‌നസും പോഷകങ്ങളും മുന്‍ഗണന നല്‍കി നിലനിര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും പലപ്പോഴും അനാരോഗ്യകരമായ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ സജിമോന്‍ പാറയില്‍ ഹൈക്കോടതിയില്‍; അപ്പീല്‍ നല്‍കി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സജിമോന്‍ പാറയിലിന്റെ അപ്പീല്‍ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനിടെ ചോദ്യം ചെയ്ത് നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സജിമോന്‍ പാറയില്‍ കോടതിയെ സമീപിച്ചത്. രഞ്ജിനിയുടെയും സജിമോന്റെയും […]

Keralam

ജസ്നാ തിരോധാനം ; വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ

ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിയായ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും. ജസ്നയെ കണ്ടെന്ന വെളിപെടുത്തിലിൻ്റെ വസ്തുത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. കാണാതാവുന്നതിന് മുൻപ് ജസ്നയുമായി രൂപസാദൃശമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശി […]

India

വ്യാജ എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗീക അതിക്രമം

വ്യാജ നാഷണല്‍ കേഡറ്റ് കോർപ്‌സ് (എൻസിസി) ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗീക അതിക്രമം. തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് സംഭവം. ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും 12 പേരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായുമാണ് പോലീസ് അറിയിക്കുന്നത്. വ്യാജ ക്യാമ്പിന്റെ സംഘാടകരേയും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലും എൻസിസി ഓഫിസര്‍ അടക്കം […]

Keralam

ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളണം; ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. […]

Keralam

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും ; സ്വകാര്യകമ്പനിക്ക് കരാർ

പത്തനംതിട്ട : ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ […]

India

വന്‍കിട പണമിടപാടുകള്‍ ഇനി ആദായനികുതി വകുപ്പിന്റെ ‘റഡാറില്‍’

ന്യൂഡല്‍ഹി: ഹോട്ടല്‍,വിവാഹം, ഹോസ്പിറ്റല്‍, വന്‍കിട ഷോപ്പിങ് സ്ഥാപനങ്ങള്‍ അടക്കം വിവിധ ബിസിനസ് മേഖലകളില്‍ നടക്കുന്ന പണമിടപാടുകള്‍ നിരീക്ഷിക്കുന്നത് ശക്തമാക്കി പ്രത്യക്ഷനികുതി ബോര്‍ഡ്. ആഡംബര ഹോട്ടലുകള്‍ മുതല്‍ ഐവിഎഫ് ക്ലിനിക്കുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ ചിലത് പണമിടപാട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന പണമിടപാടുകള്‍ […]

Keralam

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; റേഷന്‍ കടകളിലൂടെ വിതരണം

തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും. റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം […]

Keralam

കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രം : മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട് : കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും ഉൾപ്പെടെ അഭിപ്രായം തേടും. നയം തീരുമാനിക്കുന്നത് സർക്കാരാണ്. നിലവിൽ വൈദ്യുതി നിയന്ത്രണത്തിന്റെ ഭാ​ഗമായി പവർകട്ടില്ല. ‌വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണം തീരുമാനിക്കും. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി […]