Keralam

പൃഥ്വിരാജിന് പിന്നാലെ ആസിഫലിയും; കേരള സൂപ്പർ ലീഗിൽ കണ്ണൂർ വാരിയേഴ്‌സ് ഉടമ

കൊച്ചി: പൃഥ്വിരാജിന് പിന്നാലെ സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി ആസിഫ് അലിയും. സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ വാരിയേഴ്‌സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്. ക്ലബിൽ നിക്ഷേപം നടത്തിയതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ആസിഫ് അലി പറഞ്ഞു. […]

Keralam

വെള്ളാർമല, മുണ്ടക്കൈ പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല-മുണ്ടക്കൈ പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെതുടർന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾപ്പടെ ഉൾക്കൊള്ളിച്ച് ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സ്‌കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ നടക്കുമെന്നും […]

Keralam

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം; സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനപ്രതിനിധി ആയതിനാൽ പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ. റിപ്പോർട്ടിലെ ശിപാർശകൾ സിനിമ മേഖലയിലെ നവീകരണത്തിന് സഹായകമാവണം. സിനിമയിലെ പുതുതലമുറകൾക്കും ഇത്തരം ശിപാർശകൾ നല്ലതെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ […]

Technology

പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍; അടിമുടി മാറ്റത്തിന് ഒരുങ്ങി ഇന്‍സ്റ്റാഗ്രാം

ന്യൂഡല്‍ഹി: അടിമുടി മാറ്റത്തിന് ഒരുങ്ങി പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍ പരീക്ഷിച്ച് ഇന്‍സ്റ്റാഗ്രാം. ചുരുക്കം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങള്‍ പരിഗണിക്കുകയെന്നും ഇന്‍സ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീന്‍ പൈ വ്യക്തമാക്കി. ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നതെല്ലാം വെര്‍ട്ടിക്കലായാണ്. 4/3, 9/16 […]

Technology

വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. യുഎസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഡാറ്റാബേസായ ജിഫിയുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സ്റ്റിക്കറുകള്‍ കൊണ്ടുവരുകയാണ് വാട്‌സ്ആപ്പ്. വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നല്‍കുന്ന സംഭാഷണ സഹായിയായ മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകള്‍ രൂപകല്‍പന ചെയ്യാന്‍ […]

Keralam

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നടന്‍ മമ്മുട്ടി ഇടപെടല്‍ നടത്തണമെന്ന് നടന്‍ കൃഷ്ണപ്രസാദ്

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നടന്‍ മമ്മുട്ടി ഇടപെടല്‍ നടത്തണമെന്ന് നടന്‍ കൃഷ്ണപ്രസാദ്. മമ്മുട്ടി സര്‍ക്കാരുമായി അടുപ്പമുളളയാളാണെന്നും പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. സെലിബ്രിറ്റികള്‍ പറഞ്ഞാല്‍ മാത്രമേ സര്‍ക്കാര്‍ കേള്‍ക്കൂ. അമ്മയുടെ മീറ്റിംഗില്‍ അദ്ദേഹത്തെ കണ്ടില്ലെന്നും അല്ലെങ്കില്‍ നേരില്‍ തന്നെ പറയാനിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജയസൂര്യ കര്‍ഷകപ്രശനങ്ങളില്‍ […]

Keralam

ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി

ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐയുടെ കോതമം​ഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച ഫെസ്റ്റിനെതിരെയാണ് സമസ്ത നേതാവും എസ്-വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയത്. വയനാട്ടിൽ ദുരിതബാധിതരിൽ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതിയിരുന്നവരാണ്. അവരെ അവഹേളിക്കുന്നതാണ് […]

Keralam

കാഫിർ വിവാദം ; പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസയച്ച് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ്

കാഫിർ പോസ്റ്റ്‌ ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ, തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ നടക്കുന്ന പ്രചരണം വഴി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുള്ള ശ്രമിച്ചു എന്നും വക്കീൽ […]

Keralam

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ […]

Keralam

കൊല്ലത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛൻ ആന്റണി (75) യെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മകൻ അഖിൽ കുമാറിനെ (25) കാണാനില്ല. മകൾ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നാതിനെ […]