District News

ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ തിളങ്ങി കോട്ടയം

കോട്ടയം • സിനിമാപുരസ്കാരങ്ങൾ ജില്ലയുടെ സാംസ്കാരിക പ്രതലങ്ങളെ സ്പർശിച്ചാണ് കടന്നുപോയത്. മികച്ച സ്വഭാവനടനുള്ള അവാർഡ് നേടിയ വിജയരാഘവൻ അച്ഛനും നാടകാചാര്യനുമായിരുന്ന എൻ.എൻ.പിള്ളയുടെ ഒളശ്ശയിലെ നാടകക്കളരിയിൽനിന്ന് അഭിനയത്തിന്റെ ആദ്യപാഠം പഠിച്ചയാളാണ്. മികച്ച സിനിമ “കാതൽ ദ് കോർ സംവിധായകൻ ജിജോ ബേബി തലനാട് സ്വദേശിയാണ്. “ആടുജീവിത’ത്തിന്റെ ഛായാഗ്രാഹകൻ കെ.എസ്.സുനിൽ പാമ്പാടി […]

India

മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈം​ഗിക ചുവയുള്ള പരാമർശം : മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി : മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. […]

Health Tips

എത്ര നേരം വ്യായാമം ചെയ്യണം; ലോകാരോ​ഗ്യ സംഘടനയുടെ നിര്‍ദേശം

ആരോ​ഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. അതിന് ഏറ്റവും മികച്ച മാർ​ഗം വ്യായാമം ചെയ്യുക എന്നതാണ്. എന്നാൽ മിക്ക ആളുകൾക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്‍റെ സമയപരിധി. ആഴ്ചയിൽ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി ലോകാരോ​ഗ്യ സംഘടന നിർദേശിക്കുന്നത്. അതായത് ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി […]

Keralam

അതിശക്തമായ മഴ മൂലമുണ്ടായ കുത്തൊഴുക്കിൽ കാര്‍ ഒഴുകിപ്പോയി

തൊടുപുഴ : അതിശക്തമായ മഴ മൂലമുണ്ടായ കുത്തൊഴുക്കിൽ കാര്‍ ഒഴുകിപ്പോയി. വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് വെളളപ്പൊക്കം രൂക്ഷമായത്. മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയുടെ കാറാണ് വെളളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. സംഭവ സമയത്ത് കാറിലുണ്ടായ വൈദികനെ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. വണ്ണപ്പുറം […]

Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്് ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് ഹേമ കമ്മീഷന് മൊഴി നല്‍കിയ ആള്‍ എന്ന നിലയില്‍ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ […]

Keralam

ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിന്റഎ ആവശ്യപ്രകാരം ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് […]

Keralam

പുതുനൂറ്റാണ്ടിന്റെ തുടക്കം, പുതുവര്‍ഷത്തിന്റേയും; ചിങ്ങത്തെ വരവേറ്റ് കേരളം

കേരളത്തിന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പുതിയനൂറ്റാണ്ടിന്റെ കൂടി തുടക്കമാകുകയാണ് ഇന്ന്. കൊല്ലവര്‍ഷം 1200ലേക്ക് കടക്കുകയാണ്. അതായത് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുകയാണ് കേരളത്തിന് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളിയുടേയും മനസ്സില്‍ ചിങ്ങമാസം […]

Keralam

വൈദ്യുതി ലഭ്യതയില്‍ കുറവ്; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി ഏഴു മുതല്‍ 11 മണിവരെയാണ് നിയന്തണം ഉണ്ടാവുക എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ധനവും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് നിയന്ത്രണത്തിന് കാരണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. […]

India

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നീളും; ഡ്രഡ്ജർ എത്താൻ വൈകും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ […]