Keralam

കൊല്ലവർഷം 1200; മലയാളിക്ക് നാളെ പുതിയ നൂറ്റാണ്ടിൻ്റെ പുതിയ ചിങ്ങപ്പുലരി

മലയാള വർഷം അഥവാ കൊല്ലവർഷം 1199 ന് ഇന്ന് അവസാനിക്കുന്നതോടെ മലയാളത്തിന് നാളെ മുതൽ പുതിയ നൂറ്റാണ്ട്. നാളെ മുതൽ കൊല്ലവർഷം 1200 ആരംഭിക്കും.  കൊല്ലവർഷം എന്നും മലയാള വർഷം എന്നും അറിയപ്പെടുന്ന കേരളത്തിന്റേതു മാത്രമായ ഒരു കാലഗണനാരീതിയാണിത്. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. […]

District News

തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ മുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി

കോട്ടയം: കേരളത്തിൽ അധികം ഉൽപ്പാദനം ഇല്ലാത്തതും എന്നാൽ വിപണിയിൽ നല്ല ആവശ്യകത ഉള്ളതുമായ പച്ചക്കറി ഇനമായ മുളക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ മുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി. മുളകിൻ്റെ വിപണി സാധ്യത മുന്നിൽ കണ്ടാണ് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ മുളക് ഗ്രാമം എന്ന പദ്ധതി […]

Keralam

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത്’: നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ കേൾക്കാൻ ഡിവിഷൻ ബഞ്ച് അനുവാദം നൽകി. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. അപ്പീൽ തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. റിപ്പോർ‌ട്ട് പുറത്തുവിടരുതെന്ന നിർമാതാവ് സജിമോൻ […]

District News

കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്റർ തുറന്നു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്റർ തുറന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നവീകരിച്ച ശസ്ത്രക്രിയ തിയറ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. […]

Keralam

ഒക്ടോബര്‍ ഒന്നു മുതല്‍ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസ്സുകള്‍ വെള്ള നിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി തള്ളി. ടൂറിസ്റ്റ് ബസ്സ് ഓപറേറ്റര്‍മാരുമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം […]

District News

ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ദുരിതബാധിതരെ സഹായിക്കാൻ “കാരുണ്യയാത്ര”

കോട്ടയം: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഇന്ന് “കാരുണ്യയാത്ര ” എന്ന പേരിൽ ഫണ്ട് ശേഖരണം നടത്തുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും യാത്രക്കാരും “കാരുണ്യ യാത്ര”യിൽ പങ്കാളികളായി. യാത്രക്കാർ യാത്രാക്കൂലിക്കു പകരം മനസറിഞ്ഞു നല്കുന്ന സംഭാവനയാണ് ഫണ്ടിൻ്റെ പ്രധാന സ്രോതസ്. ബസ് […]

General Articles

അരുന്ധതി റോയിക്ക് ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ്

ന്യൂയോര്‍ക്ക് : 2024ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്. ഇറാനിയന്‍ സര്‍ക്കാരിനെതിരെ തന്റെ സംഗീതത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്ന റാപ്പര്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ വക്ലേവ് ഹവേല്‍ സെന്റര്‍ നല്‍കി വരുന്നതാണ് ഈ അവാര്‍ഡ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും […]

Keralam

സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ഇന്‍ ആയുഷിന് (NITIA) കേന്ദ്രാനുമതി ലഭ്യമായി. […]

District News

കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ മെഗാ മേള

കോട്ടയം :  തപാൽ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ചേരുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാൻ  17ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ മേള നടത്തും. ഉയർന്ന പലിശ ലഭിക്കുന്ന ഹൃസ്വകാല – ദീർഘകാല സ്ഥിര നിക്ഷേപങ്ങൾ, മാസ വരുമാന പദ്ധതി,  പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ […]

Sports

കരുത്തരെ കളത്തിലിറക്കി തൃശൂർ ടൈറ്റൻസ് ; ജേഴ്സി പ്രകാശനം ഞായറാഴ്ച

തൃശൂർ : കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18ന് പുറത്തിറക്കും. ഐപിഎൽ താരം വിഷ്ണു വിനോദും കേരള ക്രിക്കറ്റിലെ ഭാവി വാഗ്ദാനം വരുണ്‍ നയനാരും […]