India

അർജുനെ തെരയാൻ 50 ലക്ഷം രൂപ ചെലവിട്ട് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തെരയാനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ, മഞ്ചേശ്വരം എംഎൽഎ , ഉത്തര കന്നഡ ജില്ലാ കലക്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കും. 50 ലക്ഷം രൂപയാണ് ഇതിന് ചെലവ്. […]

Keralam

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി:എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. കമ്പനി നിയമത്തിന് വിരുദ്ധമാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന കേസിലാണ് നടപടി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സെഷന്‍സ് കോടതിയുടെ നോട്ടീസ്. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും സെപ്തംബര്‍ 27ന് […]

Keralam

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലോചന

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ ആലോചന. വെടിക്കെട്ട് കാണുന്നതിനുള്ള ദൂരപരിധി ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ എന്നത് 60 മീറ്റര്‍ ആക്കി ചുരുക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ചില സാങ്കേതിക മാറ്റത്തോടെ പൂരം പഴയ പെരുമയില്‍ […]

Sports

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കല്‍ ചുമതലയേറ്റെടുക്കും.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അദ്ദേഹത്തിന്റെ കരാര്‍ ആരംഭിക്കും. മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ചായി നിയമിതാനാകുമെന്ന് ശ്രീലങ്കന്‍ പര്യടനത്തിനു മുന്നേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോര്‍ക്കല്‍ ലഖ്‌നൗ സൂപ്പര്‍ […]

Keralam

നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുത് ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സംഘാടകർ

തിരുവനന്തപുരം : നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്​റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി സർക്കാർ അറിയിച്ചിരുന്നു. ഈ വർഷത്തെ ഓണം ആഘോഷങ്ങളും വള്ളംകളിയുമാണ് സർക്കാർ ഒഴിവാക്കിയത്. വളളംകളി മാറ്റിവെച്ചാൽ സൊസൈറ്റിക്ക് വൻനഷ്ടം […]

District News

എട്ടുനോമ്പ് പെരുന്നാളിന് പുതുമോടിയിൽ മണർകാട് കത്തീഡ്രൽ

കോട്ടയം: ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ നവീകരണം പൂർത്തിയായി. സെപ്റ്റംബർ 1 മുതൽ 8 വരെ യാണ് ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് […]

Movies

‘കഥ ഇന്നുവരെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയ […]

Keralam

കേരള പോലീസിൽ അഴിച്ചുപണി ; ജില്ലാ പോലീസ് മേധാവിമാർക്ക് മാറ്റം

തിരുവനന്തപുരം : കേരള പോലീസിൽ ജില്ലാ മേധാവിമാർക്ക് മാറ്റം. നാരായണൻ ടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാകും. തപോഷ് ബസുമാതറെ വയനാട് ജില്ലാ പോലിസ് മേധാവിയാകും. രാജ്പാൽ മീണയെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. ചൈത്ര തെരേസാ ജോൺ കൊല്ലം സിറ്റി പോലീസ് കമ്മീഷണറാകും. സുജിത് ദാസ് ടിയെ […]

Health Tips

കാലുകളില്‍ മരവിപ്പ്, സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട്; കൊളസ്ട്രോളിന്‍റെ സൈഡ് ഇഫക്ട്സ് എന്തൊക്കെ?

കോശങ്ങളുടെ നിർമിതിക്കും ചില ഹോർമോണുകളുടെ ഉൽപാദനത്തിനും ശരീരത്തിൽ കോളസ്ട്രോൾ അനിവാര്യമാണ്. അതിന് ആവശ്യമായ കോളസ്ട്രോൾ നമ്മുടെ ശരീരം തന്നെ ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഭക്ഷണത്തിലൂടെ ശരീരത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും രക്തയോട്ടം തടസപ്പെടുന്നതിനും കാരണമാകുന്നു. ഇത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്നു. ശരീരിക പ്രവര്‍ത്തനങ്ങള്‍ […]

Keralam

ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി ജി.ആര്‍ അനില്‍

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്‍റ് റവന്യു കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി […]