Keralam

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം 267 പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മ പ്രഖ്യാപിച്ചു. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 267 പേര്‍ക്കാണ് ഇത്തവണ പോലീസ് മെഡല്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരാണ് പോലീസ് മെഡലിന് അര്‍ഹരായ ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ […]

Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗം; പരാതിയില്‍ ഹൈക്കോടതി അടുത്ത മാസം വാദം കേള്‍ക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. ലോകായുക്തയിലെ പരാതിക്കാരന്‍ കൂടിയാണ് ശശികുമാര്‍. മുഖ്യമന്ത്രി പിണറായി […]

Keralam

തിയേറ്റര്‍ പരസ്യം: ‘ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന് മനസാക്ഷിയില്ല’

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം കണ്‍മുന്നില്‍ ഒരു തീരാനോവായി നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ധൂര്‍ത്ത് മുഖ്യമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരിന്‍റേത് മനസാക്ഷിയില്ലാത്തതും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്നതുമായ നടപടിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വിമർശിച്ചു. […]

India

അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി മുങ്ങിയെടുത്ത് ഈശ്വര്‍ മല്‍പെ; സ്ഥിരീകരിച്ച് ഉടമ

ബെംഗളൂരു ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഈശ്വര്‍ മല്‍പെ നടത്തിയ ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു. അതേ സമയം ഈശ്വര്‍ മല്‍പെ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ […]

Movies

17 ദിവസങ്ങൾക്കുള്ളിൽ 5.2 കോടി രൂപ ; റെക്കോഡ് കളക്ഷനുമായി ‘ദേവദൂതൻ’

24 വർഷങ്ങൾക്കുശേഷം 4-കെ ദൃശ്യമികവോടെ ദേവദൂതൻ വീണ്ടുമെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റീമാസ്റ്ററും റീ എഡിറ്റും കഴിഞ്ഞ് തീയറ്ററിലെത്തിയ ചിത്രം 17 ദിവസങ്ങൾക്കുള്ളിൽ 5.2 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. 2000- ത്തിലെ ക്രിസ്മസ് റിലീസായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ […]

Business

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജപ്പാനിലേക്കുള്ള കയറ്റുമതി വീണ്ടും ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജപ്പാനിലേക്കുള്ള കയറ്റുമതി വീണ്ടും ആരംഭിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച എസ് യുവി മോഡല്‍ ഫ്രോങ്ക്‌സ് ആണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആദ്യ ഘട്ടമായി 1600 വാഹനങ്ങളാണ് ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് കപ്പലില്‍ കയറ്റിയത്. മാരുതിയുടെ മറ്റൊരു മോഡലായ ബലേനോയാണ് ഇതിന് […]

Health

ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ, ഡിമെൻഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം

ജീവിതത്തിന് ലക്ഷ്യമില്ലെന്ന് തോന്നൽ പ്രായമാകുന്നവരിൽ ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാകാമെന്ന് പഠനം. പ്രായമായതോടെ വ്യക്തി​ഗത വളർച്ചയ്ക്കുള്ള അവസരങ്ങൾ കുറവാണെന്ന തോന്നലും ജീവിതത്തിന് ലക്ഷ്യമില്ലെന്ന ചിന്തയും തുടങ്ങിയ നേരിയ വൈജ്ഞാനിക വൈകല്യം പിന്നീട് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് ചൈനയിലെ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷൻ ആൻ്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. […]

General Articles

കഠിനഹൃദയരല്ല പൂച്ചകൾ ; സഹജീവികളുടെ മരണത്തിൽ ദുഃഖിക്കുന്നതായി പഠനം

പട്ടിയെ അപേക്ഷിച്ച് സഹജീവികളോട് അടുപ്പം കാണിക്കാത്ത വളർത്തുമൃഗം എന്നാണ് പൂച്ചയെ പൊതുവെ വിശേഷിപ്പിക്കാറ്. എന്നാൽ പൂച്ച അത്ര സ്നേഹമില്ലാത്ത ജീവിയല്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കൂടെയുള്ള വളർത്തുമൃഗങ്ങളുടെ മരണം പൂച്ചകൾക്ക് ദുഃഖമുണ്ടാക്കുമെന്നും ഊണും ഉറക്കവും നഷ്ടപ്പെടുമെന്നും പഠനം വ്യക്തമാക്കുന്നു. അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസിൽ പ്രസിദ്ധീകരിച്ച പഠനമാണ് പൂച്ചയെ […]

Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം; സംഭാവന 110 കോടി കടന്നു

വയനാടിന് കൈത്താങ്ങായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന നൂറ് കോടി കടന്നു. നിലവില്‍ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്ക്. ആകെ ലഭിച്ച 110 കോടിയില്‍ നിന്ന് […]

Food

ഇന്ത്യയിലെ ഉപ്പ്, പഞ്ചസാര, ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഉപ്പ്, പഞ്ചസാര, ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ നിന്നും പ്രാദേശിക ചന്തകളില്‍ നിന്നും വാങ്ങിയ പത്ത് തരം ഉപ്പും അഞ്ച് തരം പഞ്ചസാരയും പരിശോധിച്ച് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിക്സ് ലിങ്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനത്തില്‍ എല്ലാത്തരം ഉപ്പിലും പഞ്ചസാരയിലും […]