Keralam

മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രതവേണം: ഹൈക്കോടതി

കൊച്ചി: മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. […]

Keralam

മുദ്രപത്രങ്ങള്‍ക്കുള്ള ക്ഷാമം പരിഹരിക്കണം: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

തിരുവന്തപുരം: 50, 100 രൂപ മുദ്രപത്രങ്ങള്‍ക്കുള്ള കടുത്ത ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ ട്രഷറി ഡയറക്ടറും ട്രഷറി വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. […]

Keralam

പന്തളത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകർ

പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും. മാധ്യമപ്രവർത്തകർക്ക് നേരെ നേരെയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പോലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ […]

Keralam

വ്യാജവാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐസിടി പാഠപുസ്തകങ്ങളുടെ ഭാഗമായി. നേരത്തെ 2022-ല്‍ ‘സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് വ്യാജവാര്‍ത്തകള്‍ […]

Automobiles

യെസ്ഡിക്കും ജാവയ്ക്കും ശേഷം തിരിച്ചു വരവിനൊരുങ്ങി സ്റ്റാർ ഗോൾഡ് 650

പ്രമുഖ ബ്രിട്ടീഷ് മോട്ടോർ ബൈക്ക് നിർമാതാക്കളായ ബിഎസ്എ ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. ഗോൾഡ് സ്റ്റാർ 650 എന്ന മോഡലുമായാണ് കമ്പനി ഇന്ത്യൻ മാർക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബൈക്ക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നു വിപണിയിലെത്തുമെന്നാണ് വാർത്തകൾ. ജാവയും യെസ്‌ഡിയും തിരികെ ഇന്ത്യൻ വിപണിയിലെത്തിച്ച ബിഎസ്എ ഗോൾഡ് സ്റ്റാർ കൂടി തിരിച്ചുകൊണ്ടുവരുന്നതോടെ ഒരുകാലഘട്ടത്തിന്റെ […]

Technology

‘ടെക്സ്റ്റ്, വോയ്സ് സേവനങ്ങളുടെ പകരക്കാര്‍’; ‘വാട്‌സ്ആപ്പിനെയും ടെലിഗ്രാമിനെയും നിയന്ത്രിക്കണമെന്ന് ജിയോയും എയർടെലും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളെ നിയന്ത്രിക്കാന്‍ പുതിയ ചട്ടം കൊണ്ടുവരണമെന്ന് ടെലികോം കമ്പനികള്‍. ഈ മെസേജിങ് ആപ്പുകള്‍ ടെലികോം കമ്പനികള്‍ നല്‍കുന്ന അതേസേവനമാണ് നല്‍കുന്നത്. അതുകൊണ്ട് ഈ ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് അല്ലെങ്കില്‍ അനുമതി നിര്‍ബന്ധമാക്കണമെന്ന് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നി […]

Keralam

വയനാട് മുണ്ടക്കൈ ദുരന്തം : ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നല്‍കിയിരുന്നു. […]

Health Tips

പ്ലം സ്ഥിരമായി കഴിക്കാം, ഗുണങ്ങള്‍ ഏറെ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പ്ലം. പോഷകങ്ങളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതാണ് പ്ലം 1. ഹൃദയാരോഗ്യം പോളിഫിനോള്‍, ആന്തോസ്യാനിന്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബാഡ് കൊളസ്‌ട്രോള്‍ നീക്കുന്നു. 2. ഭാര നിയന്ത്രണം കുറഞ്ഞ കലോറിയും ഉയര്‍ന്ന വാട്ടര്‍ കണ്ടന്റും ശരീരം ഭാരം നിയന്തിക്കുന്നതില്‍ […]

Keralam

‘ഓണ്‍ലൈന്‍ അപേക്ഷകരെ കാരണമില്ലാതെ വിളിച്ചുവരുത്തിയാല്‍ ശക്തമായ നടപടി, പരാതി നല്‍കാന്‍ കോള്‍ സെന്ററും വാട്‌സ്ആപ്പ് നമ്പറും’

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പൊതു ജനങ്ങള്‍ക്ക് തത്സമയം പരാതി നല്‍കുന്നതിനും പ്രശ്‌ന പരിഹാരം തേടുന്നതിനുമായി കോള്‍ സെന്ററും വാട്‌സ്ആപ്പ് നമ്പറും ഏര്‍പ്പെടുത്തുമെന്ന മന്ത്രി എംബി രാജേഷ്. സമയബന്ധിതമായി സേവനങ്ങള്‍ ഉറപ്പാക്കാനും അഴിമതി പൂര്‍ണമായി തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ വകുപ്പിന്റെ പുതുക്കിയ സേവനാവകാശ […]

India

ബാലന്‍സ് ഷീറ്റ് തിരുത്തി നികുതി വെട്ടിപ്പ് : ഐഎംഎയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

നികുതി വെട്ടിപ്പ് ആരോപണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ 45 കോടിയോളം രൂപ ജിഎസ്ടി കുടിശ്ശിക വരുത്തിയെന്ന കണ്ടെത്തലിലാണ് നടപടി. ബാലന്‍സ് ഷീറ്റില്‍ കൃത്രിമം കാണിക്കല്‍, സംഘടന നടത്തുന്ന മാലിന്യ സംസ്‌കരണ കമ്പനിയുടെ മറവില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് […]