India

അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്, അഞ്ചുശതമാനം വരെ നഷ്ടം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തെ തുടര്‍ന്ന് ഇടിവോടെ ഓഹരി വിപണിയില്‍ വ്യാപാരത്തിന് തുടക്കം. ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അദാനി […]

Keralam

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സംഘടനാതലത്തില്‍ കൈക്കൊളളുന്ന നടപടികളായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി ഒരു കോടി രൂപ നേരത്തെ സംഭാവന ചെയ്തിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും […]

Keralam

മുല്ലപ്പെരിയാർ സ്ഥിതിഗതികൾ വിലയിരുത്താൻ യോ​ഗം ; പുതിയ ഡാം എന്ന ആവശ്യം ചർച്ചയാകും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോ​ഗം ചേരും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാം […]

Health

വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യക്കാണ്(24) രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമായാണ്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 7പേരാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില […]

Health

ടൈപ്പ് 1 പ്രമേഹ ചികിത്സയില്‍ പുതിയ കണ്ടെത്തല്‍; രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതിനോട് തത്സമയം പ്രതികരിക്കുന്ന സ്മാര്‍ട്ട് ഇന്‍സുലിനുമായി ഗവേഷകര്‍

ലോകമെമ്പാടുമുള്ള ടൈപ്പ് 1പ്രമേഹരോഗികള്‍ക്ക് ആശ്വാസമാകുന്ന ഇന്‍സുലിനുമായി ഗവേഷകര്‍. ടൈപ്പ് 1 പ്രമേഹരോഗികളെ സംബന്ധിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴാണ് കൂടുന്നതെന്നോ കുറയുന്നതെന്നോ പറയാന്‍ സാധിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനു പരിഹാരമാണ് തങ്ങള്‍ വികസിപ്പിച്ചെടുത്ത ‘ഹോളി ഗ്രെയ്ല്‍’ ഇന്‍സുലിന്‍ എന്നാണ് ഗവേഷകരുടെ അവകാശവാദം. രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതിനോട് […]

Keralam

തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ആറരോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. അത്തനാസ്, അരുൾദാസ്, ബാബു എന്നിവർക്കാണ് വള്ളം മറിഞ്ഞ് […]

Keralam

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

കൊച്ചി : നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അഭയ് ഓകെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നൽകിയ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് നേരത്തെ 25,000 രൂപ […]

Movies

കാവ്യാ ഫിലിം കമ്പനിയുടെ ആസിഫ് അലി, ജോഫിൻ ടി ചാക്കോ സിനിമ ‘രേഖാചിത്രം’; ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ട് ദുൽഖർ സൽമാൻ

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ ലോഞ്ച് ചെയ്തത്. ആസിഫ് അലി – അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന […]

Keralam

മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്. മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, […]

Keralam

നെടുമ്പാശേരിയിൽ വീണ്ടും ‘ബോംബ് തമാശ’; യുവാവ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിമുഴക്കിയാൾ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാറാണ് അറസ്റ്റിലായത്. ബാഗിലെന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിന് ബോംബ് എന്ന് മറുപടി നൽകിയതോടെ മനോജ് കുമാറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ താൻ തമാശ പറഞ്ഞതാണെന്ന് ഇയാൾ […]